January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ബാർ കൈമാറ്റവുമായ പ്രശ്നത്തിൽ ക്വട്ടേഷൻ

ബാർ കൈമാറ്റവുമായ പ്രശ്നത്തിൽ ക്വട്ടേഷൻ

By on September 19, 2025 0 34 Views
Share

മാഹിയിൽ ബാർ കൈമാറ്റവുമായി ഉണ്ടായ തർക്കത്തിൽ എൻ.ആർ.കോൺഗ്രസ് നേതാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.പുതുച്ചേരി സംസ്ഥാനം ബി.ജെ പി.പിൻതുണയോടെ ഭരിക്കുന്ന എൻ.ആർ കോൺഗ്രസ് നേതാവ് വളവിൽ സുധാകരനെയാണ് ഒരു സംഘം ആക്രമിച്ചത്.ബാർ കൈമാറ്റവുമായ പ്രശ്നത്തിലാണ് ക്വട്ടേഷൻ.

ഇരു കൈയ്യും കാലും തല്ലി ഒടിക്കാൻ നല്കിയ ക്വട്ടേഷൻ സംഘം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.സംഭവുമായി ബന്ധപ്പെട്ട് നാല് പ്രതികൾ അറസ്റ്റിലുമായി. ഇനി ഒരാൾ കൂടി പിടിയിലാകാനും ഉണ്ട്. ക്വട്ടേഷൻ നല്കിയത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. അതേ സമയം എക്സൈസ്, മുൻസിപ്പൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പന്തക്കലിലെ കൈലാൻസ് ബാർ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് ഈ അക്രമണത്തിൽ കലാശിച്ചത്.

Leave a comment

Your email address will not be published. Required fields are marked *