March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • വാഹനങ്ങൾ കൊണ്ടുവന്നത് അറ്റകുറ്റപ്പണികൾക്ക്, കോയമ്പത്തൂരിൽ നിന്നും പാർട്സ് വാങ്ങി; ദുൽഖർ ഒരിക്കലും ഇതിൽപ്പെടുന്ന ആളല്ല; അമിത് ചക്കാലയ്ക്കൽ 24നോട്

വാഹനങ്ങൾ കൊണ്ടുവന്നത് അറ്റകുറ്റപ്പണികൾക്ക്, കോയമ്പത്തൂരിൽ നിന്നും പാർട്സ് വാങ്ങി; ദുൽഖർ ഒരിക്കലും ഇതിൽപ്പെടുന്ന ആളല്ല; അമിത് ചക്കാലയ്ക്കൽ 24നോട്

By on September 25, 2025 0 83 Views
Share

ഓപ്പറേഷൻ നംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലക്കല്‍. കഴിഞ്ഞ ദിവസം കസ്റ്റംസ് വീട്ടില്‍ എത്തി ഗരേജില്‍ പരിശോധന നടത്തിയിരുന്നെന്നും തന്‍റെ ഒരു വാഹനം കൊണ്ടുപോയി. കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന വാഹനമാണ്. ഏഴ് വാഹനങ്ങളാണ് ഗ്യാരേജിൽ ഉണ്ടായിരുന്നത്. എന്റെ ഒരു വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അത് ഗോവയിൽ നിന്നുമാണ് വാങ്ങിയത്. പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്.

സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി താന്‍ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങൾ താന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂട്ടാനില്‍ നിന്ന് എത്തിയ വാഹനമാണോയെന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് തന്റെ കൈവശമുള്ള വാഹനങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും, ഭൂട്ടാനില്‍നിന്നുള്ള വാഹനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വാഹനങ്ങളുടെയും ഉടമകളെ ഈ വിവരം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖകളുമായി കസ്റ്റംസിന് മുന്നില്‍ ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വാഹനങ്ങളൊന്നുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അമിത് അറിയിച്ചു.

സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല്‍ നിലവില്‍ ദുല്‍ഖര്‍ സല്‍മാനുമായും പ്രൃത്വിരാജുമായും ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു. ദുൽഖർ ഒരിക്കലും ഇതിനൊന്നും സമയം കണ്ടെത്തുന്ന ആളല്ല. അദ്ദേഹം ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന് ഇതിനുള്ള സമയം കാണില്ലെന്നും അമിത് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *