January 15, 2026
  • January 15, 2026
Breaking News

ശുചീകരണ യജ്ഞം നടത്തി

By on October 3, 2025 0 48 Views
Share

സ്വച്ഛതാ ഹി സേവ സ്വച്ചോത്സവ് ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന്
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം, പച്ചക്കറി മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലായി നഗരസഭ തീവ്ര ശുചീകരണ യജ്ഞം നടത്തി

ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ വ്യാപാരി വ്യവസായി പ്രതിനിധികൾ , നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,
ഹരിത കർമ്മ സേനാംഗങ്ങൾ വഴിയോര കച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായും, സ്വച്ഛത ഹി സേവ- സ്വച്ചോ ത്സവ് ക്യാമ്പയിൻ ന്റെ ഭാഗമായും നഗരസഭ പരിധിയിൽ 144 എണ്ണം ഇരട്ട ബിന്നുകൾ സ്ഥാപിക്കുന്ന വാർഷിക പദ്ധതി യുടെ ഉദ്ഘാടനം പുതിയ ബസ്റ്റാൻഡ് പരിസരത്തെ അമർ ജവാൻ യുദ്ധ സ്മാരകത്തിനടുത്തു വച്ച് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജമുനാ റാണി നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ശ്രീ എം വി ജയരാജൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാഹിറ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ നന്ദി പറഞ്ഞു.

നഗരസഭ ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി പദ്ധതിയെകുറിച്ച് വിശദീകരണം നടത്തി.

വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സംഘടനാ ഭാരവാഹി അച്യുതൻ ബിനാക്ക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, കുഞ്ഞിക്കണ്ണൻ, രതീഷ്, സൂരജ്, ലിജശ്രീ, ദിനേശ്, വീണ, പ്രദീപ് കുമാർ മുനീർ, രമ്യ,സുനിൽ,
ശുചിത്വ മിഷൻ വൈ പി അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *