March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • പൊതു സ്ഥലത്ത് മാലിന്യം തള്ളി : പുതിയ ബസ് സ്റ്റാൻഡിലെ തെയ്യാർ (കൈരളി) ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

പൊതു സ്ഥലത്ത് മാലിന്യം തള്ളി : പുതിയ ബസ് സ്റ്റാൻഡിലെ തെയ്യാർ (കൈരളി) ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

By on October 7, 2025 0 37 Views
Share

തലശ്ശേരി : പിലാക്കണ്ടി പ്ലാസയുടെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഓഫീസിന്റെയും പുറകുവശത്തായി ഇന്നലെ രാത്രിയുടെ മറവിൽ തള്ളിയ ഹോട്ടൽ മാലിന്യം, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി സ്ഥാപന ഉടമയെ കണ്ടെത്തി ഉടമയെ കൊണ്ട് മാലിന്യം തിരിച്ചെടുപ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.

നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന്
വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി
ആഴ്ചകൾക്കു മുമ്പ് ശുചീകരണം നടത്തിയ സ്ഥലത്താണ് മാലിന്യം തള്ളിയത്

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥാപങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്നും വീണ്ടും കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ അറിയിച്ചു.

ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി യുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ രജിന, അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *