January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്; മഹാസഖ്യത്തില്‍ ഭിന്നത

തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്; മഹാസഖ്യത്തില്‍ ഭിന്നത

By on October 8, 2025 0 43 Views
Share

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മഹാസഖ്യത്തില്‍ ഭിന്നത. തേജസ്വി യാദവ് ആര്‍ജെഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കൂട്ടായി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടി ആര്‍ജെഡി പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന സൂചന നല്‍കിക്കൊണ്ടുള്ള ഉദിത് രാജിന്റെ പ്രസ്താവന. സീറ്റ് പങ്കിടലില്‍ കോണ്‍ഗ്രസിന് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം. ഇത്തവണ 60 സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റ ആവശ്യം ഇതുവരെ മുന്നണി അംഗീകരിച്ചിട്ടില്ല.

ഇന്ന് ഓണ്‍ലൈനിയായി ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

എന്‍ഡിഎ സഖ്യത്തിലും സീറ്റ് വിഭജനത്തിലും ഭിന്നതയുണ്ട്. ബിജെപിക്ക് തുല്യമായി 103 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ജെഡിയു. 18 സീറ്റുകള്‍ ആവശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് പരമാവധി എട്ട് സീറ്റുകളും 50 സീറ്റുകള്‍ ചോദിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 20 സീറ്റുകളുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന് പട്നയില്‍ ചേരും.
പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

Leave a comment

Your email address will not be published. Required fields are marked *