January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

By on October 21, 2025 0 29 Views
Share

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2024ന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: കോടിയേരി ബാലകൃഷ്ണൻ സ്മാരക ദൃശ്യ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു തലശ്ശേരി പ്രസ്സ് ഫോറംപത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറി തലശ്ശേരി ടൗൺസ് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള നാലാമത് കോടിയേരി ബാലകൃഷ്ണൻ സ്മാരക അവാർഡിനാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനത്തെ ദൃശ്യ മാധ്യമ പ്രവർത്തകരെയാണ് ഇത്തവണ അവാർഡിനായി പരിഗണിക്കുക.

പത്തായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ പെൻഡ്രൈവിൽ അതാത് സ്ഥാപന മേധാവിയുടെ അംഗീകാരത്തോടെ നവംബർ പത്തിനകം സെക്രട്ടറി തലശ്ശേരി പ്രസ് ഫോറം ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് പഴയ ബസ് സ്റ്റാൻഡ് തലശ്ശേരി, കണ്ണൂർ ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. ഇത് സംബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ബാങ്ക്സെക്രട്ടറി സി കെ സ്മിത, വൈസ് പ്രസിഡൻറ് എൻ ബിജു ഡയറക്ടർമാരായ സി പ്രകാശൻ, ലൈബ്രറി സെക്രട്ടറി പി ദിനേശൻ, പ്രസിഡൻ്റ് നവാസ് മേത്തർ, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറർ എൻ സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *