January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

By on October 22, 2025 0 41 Views
Share

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യപരിഷത് മൂന്നാം പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാവിലായി ആറാട്ടുതറ വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പരിഷത്തിനു വേണ്ടി പി.വി രഹന ഗ്രാമീണ വനിതാ ദിന സന്ദേശം നല്കി. മുതിർന്ന പരിഷത് അംഗം ഇ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ അഭിസംബോധന ചെയ്ത് സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ നാവത്ത് സുശീല , പൂന്തോട്ടത്തിൽ അഷിത എന്നിവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുട്ടി കർഷകനായി തെരഞ്ഞെടുത്ത പ്രയാഗ് പി യെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബി. സഹദേവൻ സ്വാഗതവും വി.കെ.ഷിനോദ് നന്ദിയും രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *