January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി: സാറാ ജോസഫ്

കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി: സാറാ ജോസഫ്

By on October 24, 2025 0 146 Views
Share

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എഴുത്തുകാരി സാറാ ജോസഫ്. കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. .

കൂടിയാലോചനകളില്ലാതെയാണ് ഇന്നലെ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ച് പറഞ്ഞു. ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന കമ്മിറ്റി അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കാമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഈ നിലയില്‍ മുന്നണിയില്‍ തുടരാന്‍ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സംസ്ഥാന കമ്മിറ്റി കൂടുന്നുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് നടപടിയെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. തങ്ങളുടെ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ വിവാദ പദ്ധതിയില്‍ ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വിലയിരുത്തല്‍.

കടുത്ത നിലപാടിലേക്ക് സിപിഐ പോകുമോയെന്ന് വൈകാതെ അറിയാം. സിപിഐയുടെയും സിപിഐഎമ്മിന്റെയും നയത്തിന് വിരുദ്ധമാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പ്രകാശ് ബാബു പ്രതികരിച്ചിരുന്നു.

നയപരമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. അത് എങ്ങനെ സംഭവിച്ചു വെന്നത് യോഗം ചര്‍ച്ച ചെയ്യും. സിപിഐയും സിപിഐഎമ്മും എന്‍ഇപിയില്‍ നിലപാട് എടുത്തിട്ടുള്ളതാണ്. രണ്ട് പാര്‍ട്ടികളും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഈ നയം വ്യക്തമാക്കിയിട്ടുള്ളതാണ്. നയത്തെ എതിര്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരില്‍നിന്നുള്ള ഒരു ഗവണ്‍മെന്റ് സെക്രട്ടറി മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചെങ്കില്‍ അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *