March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം

ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം

By on October 24, 2025 0 50 Views
Share

തലശ്ശേരി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാലിന്യ പരിപാലന പ്രവൃത്തികളിൽ വിദ്യാർത്ഥികളുടെ മനോഭാവമാറ്റം അനിവാര്യമാണെന്നും അതിനായി വിദ്യാർത്ഥി സമൂഹം മുൻപോട്ടു വരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി സാഹിറ ടി കെ അധ്യക്ഷത വഹിച്ചു.

പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ വി സോമൻ സ്വാഗതം പറഞ്ഞു.

കെ എസ് ഡബ്ലു എം പി ജില്ലാ സോഷ്യൽ ആൻഡ് കമ്മ്യുണിക്കേഷൻ എക്സ്പെർട്ട് പി.അപർണ്ണ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രീ അജയകുമാർ പി പി ,പ്രദീപൻ കെ പി ,സൂരജ് എൻ വി , കെ എസ് ഡബ്ലു എം പി എൻജിനീയർ അജ്മൽ ശുചിത്വ മിഷൻ വൈ പി അശ്വതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *