March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • വാഗ്ഭടാനന്ദൻ എല്ലാറ്റിനും മീതെ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച മഹാ ഗുരു: കടകംപള്ളി

വാഗ്ഭടാനന്ദൻ എല്ലാറ്റിനും മീതെ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച മഹാ ഗുരു: കടകംപള്ളി

By on October 30, 2025 0 80 Views
Share

തിരുവനന്തപുരം:ഏതിന്റെപേരിലാക്കെയാണോ നാം ഇന്ന് അഭിമാനിക്കുന്നത് , അതിന്റെയെല്ലാം നേരവകാശിയായിരുന്നുസൂര്യശോഭയോടെ ഇന്നും പ്രകാശം ചൊരിയുന്ന വാഗ്ഭടാനന്ദ ഗുരുവെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. അദ്വൈതം പോലുള്ള ഗഹനമായ ദർശനങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്ത മഹാഗുരുക്കന്മാരാണ് ശ്രീനാരായണഗുരുവും, വാഗ്ഭടാനന്ദ ഗുരുവും. ഇരുവരും എല്ലാറ്റിനും മുകളിൽ മാനുഷികതയെ പ്രതിഷ്ഠിച്ചവരായിരുന്നു. നിന്നിൽ തന്നെയാണ് ഈശ്വര ചൈതന്യമെന്ന് ഇരുവരും ഉദ്ബോധിപ്പിച്ചു.
കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി
ശ്രീനാരായണ അന്തർദേശീയ പഠന- തീർത്ഥാടന കേന്ദ്രം,എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഗ്ഭടീയം – 2025 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഓർമ്മദിനത്തോടനുബന്ധിച്ച്
നൽകപ്പെടുന്ന വാഗ് ഭടാനന്ദ ഗുരു ആത്മവിദ്യാ പുരസ്ക്കാരങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും , പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല ടീച്ചറും ഏറ്റുവാങ്ങി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എയാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
വാഗ് ഭടാനന്ദന്റെ ചിന്തയും അന്വേഷണവും, ഗുരുവിനോടൊപ്പം വാഗ്ഭടൻ-അനുസ്മരണം, എഴുത്ത്കൂട്ടം,കവിയരങ്ങ്, സാംസ്ക്കാരികക്കൂട്ടം, വിദ്യാർത്ഥി വട്ടം, ആദരായണം എന്നി പരിപാടികളുമുണ്ടായി.
,ഡോ: ഷാജി പ്രഭാകരൻ ,ഡോ. കായംകുളം യൂനുസ്, റാണിമോഹൻദാസ്,ഡോ:എസ്.ഡി. അനിൽകുമാർ , ധനുവച്ചപുരം സുകുമാരൻ
ഡോ.എൻ കൃഷ്ണകുമാർ, ഡോ.വി രവിരാമൻ, പ്രൊഫ: എസ്. ശിശുപാൽ,ഡോ. പ്രമോദ് പയ്യന്നൂർ സംസാരിച്ചു..

Leave a comment

Your email address will not be published. Required fields are marked *