March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • സ്വർണ കൊള്ളക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

സ്വർണ കൊള്ളക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

By on November 1, 2025 0 45 Views
Share

തലശ്ശേരി : ആർ എസ് എസിന്റെ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ പി സി സി ട്രഷറർ വി.എ.നാരായണൻ പ്രസ്താവിച്ചു.
പിണറായി വിജയൻ , നരേന്ദ്രമോദിയുമായി എന്ത് കരാർ ഒപ്പിട്ടാലും, അടുത്ത് വരുന്ന യു ഡി എഫ് സർക്കാർ അത് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ, യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി , പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച , പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ യു എം. എൽ ജില്ലാ വൈ: പ്രസിഡണ്ട് അഡ്വ:കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.
എം.പി. അരവിന്ദാക്ഷൻ, എ.കെ.ആബൂട്ടിഹാജി, കെ. ശശിധരൻ , അഡ്വ: കെ.ഷുഹൈബ്, ബഷീർ ചെറിയാണ്ടി, കെ.സി.അഹമദ് സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *