March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • സ്നേഹവിരുന്നൊരുക്കിയവർക്ക് സ്നേഹസമ്മാനങ്ങൾ നൽകി.

സ്നേഹവിരുന്നൊരുക്കിയവർക്ക് സ്നേഹസമ്മാനങ്ങൾ നൽകി.

By on November 6, 2025 0 47 Views
Share

ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ തലശ്ശേരി ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട്ടിൽ സ്നേഹവിരുന്നൊരുക്കിയ എൻ. എസ്. എസ് വളണ്ടിയർമാരെ നോവലിസ്റ്റ് സി.കെ രാജലക്ഷ്മി അനുമോദിച്ചു. വളണ്ടിയർമാർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ജീവകാരുണ്യ പ്രവർത്തക എൻ . ദീപ്ന വിദ്യാലയത്തിൽ വെച്ചു നടന്ന പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ കോർഡിനേറ്റർ വി.കെ സുശാന്ത് കുമാർ ഏറ്റുവാങ്ങി. എൻ എസ് എസ് വളണ്ടിയമാർ ചെയ്ത പ്രവർത്തനങ്ങൾ വളരെ മികച്ചതാണെന്നും അത് എല്ലാവരും മാതൃകയാക്കണമെന്നും നോവലിസ്റ്റ് സി.കെ. രാജലക്ഷമി അഭിപ്രായപ്പെട്ടു. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൽ വി.കെ. സുധീഷ് , വെൽഫേർ ഓഫീസർ രാജേഷ് എം തുടങ്ങിയവരും പങ്കെടുത്തു,

Leave a comment

Your email address will not be published. Required fields are marked *