March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • പോലീസിൻ്റെ പണപ്പിരിവ് : പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

പോലീസിൻ്റെ പണപ്പിരിവ് : പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

By on November 6, 2025 0 262 Views
Share

പോലീസിൻ്റെ പണപ്പിരിവ് : പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി

 

 

പള്ളൂർ: മാഹി പോലീസിൻ്റെ പണപ്പിരിവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പള്ളൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. പള്ളൂരിലൂടെ കടന്നുപോവുന്ന ദേശീയപാത ബൈപ്പാസിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക രമിത മരിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. രമിതയുടെ മരണത്തിന് കാരണമായ പോലീസിൻ്റെ പണപ്പിരിവും അലംഭാവവും അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

റോഷിത്ത് ഉദ്ഘാടനം ചെയ്തു. ഷറഫ്രാസ് അധ്യക്ഷത വഹിച്ചു.

ടി.കെ. രാഗേഷ്, വി. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *