January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ‘സിപിഐഎം എനിക്ക് നലകിയത് വലിയ പരിഗണന, ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല’; സീറ്റ് നല്‍കാത്തതിന്റെ കാരണം വിശദീകരിച്ച്‌ പി പി ദിവ്യ

‘സിപിഐഎം എനിക്ക് നലകിയത് വലിയ പരിഗണന, ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല’; സീറ്റ് നല്‍കാത്തതിന്റെ കാരണം വിശദീകരിച്ച്‌ പി പി ദിവ്യ

By on November 13, 2025 0 130 Views
Share

opposition criticizing that police is protecting P P divya

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളെ ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാർത്ഥിയാകുന്നത്. എന്നാല്‍ സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കുകയാണ് പി.പി. ദിവ്യ. ഫേസ്ബു്ക്കിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.

സി.പി.ഐ.എം തനിക്ക് വലിയ പരിഗണന നല്‍കിയെന്നും അത്രത്തോളം പരിഗണന ജില്ലാ പഞ്ചായത്തില്‍ ആർക്കും ലഭിച്ചിട്ടില്ലെന്നും പി.പി. ദിവ്യ കുറിച്ചു. “സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗമായി, വൈസ് പ്രസിഡന്റ്‌, പ്രസിഡന്റ്‌ ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല…ഇതൊക്കെ മറച്ചു വെച്ച്‌ വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും…” – എന്നാണ് ദിവ്യയുടെ വിമർശനം.

എ.‌ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയയാണ് പി.പി. ദിവ്യ. കേസിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.ഐ.എം മാറ്റിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *