January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • നിരോധിത ഫ്ലക്സ് വേട്ട കോഴിക്കോട് പിടികൂടിയത് 450 കിലോ.

നിരോധിത ഫ്ലക്സ് വേട്ട കോഴിക്കോട് പിടികൂടിയത് 450 കിലോ.

By on November 24, 2025 0 130 Views
Share

 

കോഴിക്കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വൻകിട പ്രിന്റിംഗ് മെറ്റിരിയൽ വില്പന ശാലകളിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി. കെ. സരിത്, ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജനി ഡി.ആർ, സുബറാം വി. കെ. എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.സ്ഥാപന ഉടമക്ക് തൽസമയം നോട്ടീസ് നൽകി, പിഴ ചുമത്തുന്നതിന് വേണ്ടി പിടിച്ചെടുത്ത നിരോധിത വസ്തുക്കൾ കോർപറേഷന് കൈമാറി.

Leave a comment

Your email address will not be published. Required fields are marked *