January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • നിരോധിത മാരക മയക്കുമരുന്നുകളുമായി പിടികൂടി

നിരോധിത മാരക മയക്കുമരുന്നുകളുമായി പിടികൂടി

By on November 26, 2025 0 136 Views
Share

നിരോധിത മാരക മയക്കുമരുന്നുകളുമായി കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29 വയസ്), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27 വയസ്) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രന്‍ ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ എ.ജെ ജോർജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും സബ് ഇൻസ്പെക്ടർ സനീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച MDMA, Ecstacy tablet,LSD stamb എന്നീ മാരക നിരോധിത ലഹരി മരുന്നുകളാണ് പോനീസ് പിടികൂടിയത്. അന്വേഷണത്തിൽ ഡാൻസാഫ് എസ്.ഐ. മനോജ് എടയേടത്ത്, എ.എസ്.ഐമാരായ കെ.അഖിലേഷ്, അനീഷ് മൂസാൻ വീട്, എസ്‌.സി.പി.ഒ സുനോജ് കാരയിൽ, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, കസബ എസ്.ഐ സനീഷ്, എസ്‌.സി.പി.ഒ ഷിജിത്ത്, വിപിൻ ചന്ദ്രൻ, സി.പി.ഒ. അബ്‌ദു റഹ്‌മാൻ, അനൂപ് ഇർഷാദ് എന്നിവരും പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *