March 3, 2026
  • March 3, 2026
Breaking News
  • Home
  • Uncategorized
  • ‘ജാഗ്രതക്കുറവുണ്ടായി, എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടി’; രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തെക്കുറിച്ച് വീക്ഷണം എംഡി

‘ജാഗ്രതക്കുറവുണ്ടായി, എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടി’; രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തെക്കുറിച്ച് വീക്ഷണം എംഡി

By on November 29, 2025 0 83 Views
Share

veekshanam MD about editorial supporting rahul mamkoottathil MLA

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂല ലേഖനത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് വീക്ഷണം എംഡി ജെയ്‌സണ്‍ ജോസഫ്. വിഷയത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയതായി അദ്ദേഹം പറഞ്ഞു. എഡിറ്റോറിയല്‍ തിരുത്താന്‍ ആവശ്യപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു. പാര്‍ട്ടിയുടെ നയത്തിനോട് യോജിക്കുന്നതല്ല ലേഖനമെന്നും കെപിസിസി പ്രസിഡന്റ് വിശദീകരിച്ചു. വീക്ഷണം ലേഖനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളിയിരുന്നു. (veekshanam MD about editorial supporting rahul mamkoottathil MLA)

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന തലക്കെട്ടിലായിരുന്നു രാഹുലിനെ സിപിഐഎം വിമര്‍ശിക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള എഡിറ്റോറിയല്‍. രാഹുലിനെതിരെ വന്നത് വ്യാജ ലൈംഗിക ആരോപണമാണെന്ന് പറയുന്ന ഈ ലേഖനം ലൈംഗിക പീഡനക്കേസില്‍ രാഹുലിനെ വിമര്‍ശിക്കാന്‍ സിപിഐഎമ്മിന് അവകാശമില്ലെന്ന് കൂടി പറഞ്ഞുവയ്ക്കുന്നു. എഡിറ്റോറിയല്‍ വിവാദമായതോടെ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് ഭിന്നമായ കാര്യങ്ങളാണ് ലേഖനത്തില്‍ വന്നതെന്ന് വിശദീകരിച്ചിരിക്കുകയാണ് വീക്ഷണം എംഡി. പാര്‍ട്ടി നേതൃത്വം ഒന്നടങ്കം രാഹുലിനെ തള്ളിപ്പറയുമ്പോള്‍ പാര്‍ട്ടി മുഖപത്രത്തില്‍ ഇത്തരമൊരു ലേഖനം വരാന്‍ പാടില്ലായിരുന്നുവെന്നും വീക്ഷണം എംഡി പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഐഎമ്മില്‍ നിന്നുണ്ടാകുന്നത് അതിസാരവും ഛര്‍ദിയുമെന്ന് ഉള്‍പ്പെടെയായിരുന്നു എഡിറ്റോറിയലിലെ പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തില്‍ ലേഖനമുള്ളത്. കോണ്‍?ഗ്രസ് നേതാക്കള്‍ തള്ളിപ്പറയുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന് മുഖപത്രം പിന്തുണയാണ് നല്‍കുന്നത്.

Leave a comment

Your email address will not be published. Required fields are marked *