January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ട്രെയിൻ യാത്രയില്‍ ഇനി ലോവര്‍ ബെര്‍ത്ത് ലഭിക്കുക അത്ര എളുപ്പമല്ല. 45 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് ലോവര്‍ ബെര്‍ത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക

ട്രെയിൻ യാത്രയില്‍ ഇനി ലോവര്‍ ബെര്‍ത്ത് ലഭിക്കുക അത്ര എളുപ്പമല്ല. 45 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് ലോവര്‍ ബെര്‍ത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക

By on November 30, 2025 0 23 Views
Share

ന്യൂഡല്‍ഹി: ട്രെയിൻ യാത്ര ചെയ്യുമ്ബോള്‍ ലോവർ ബെർത്ത് തിരഞ്ഞെടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി മുതല്‍ ലോവർ ബെർത്ത് ലഭിക്കാൻ കഷ്ടപ്പെടും.

റെയില്‍വേയുടെ പുതിയ നിയമ പ്രകാരം ലോവർ ബെർത്ത് എപ്പോഴും ലഭിക്കണമെന്നില്ല.

 

ലോവർ ബെർത്ത് വേണമെന്ന് നമ്മള്‍ ഓപ്‌ഷനില്‍ ആവശ്യപ്പെട്ടാലും ‘അർഹതപ്പെട്ടവർ’ ഉണ്ടെങ്കില്‍ അവർക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുന്നത്.

 

റെയില്‍വേയുടെ റിസർവേഷൻ സിസ്റ്റം പ്രകാരം 45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകള്‍ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങില്‍ മുൻഗണന ലഭിക്കുക.

 

ഗർഭിണികളായ സ്ത്രീകള്‍ക്കും മുൻഗണന ലഭിക്കും. ഇവർക്കു ശേഷമേ മറ്റാർക്കും ലോവർ ബെർത്ത് ലഭിക്കാന്‍ അവസരം ലഭിക്കുകയൊള്ളൂ.

 

അതേസമയം ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ഏതെങ്കിലും ലോവർ ബെർത്ത് ഒഴിവുണ്ടെങ്കില്‍ മേല്പറഞ്ഞവർക്ക് നല്‍കിയ ശേഷം മാത്രമാണ് മറ്റുള്ളവരെ പരിഗണിക്കുക .

 

ചുരുക്കിപ്പറഞ്ഞാല്‍ ലോവർ ബെർത്ത് സംഘടിപ്പിക്കുക എന്നത് ഇനിയത്ര എളുപ്പമല്ല എന്ന് അർത്ഥം.

 

ലോവർ ബെർത്ത് ലഭിച്ചില്ലെങ്കില്‍ യാത്ര തന്നെ വേണ്ട എന്ന് വെക്കാനും ഓപ്ഷനുണ്ട്.

 

ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ലോവർ ബെർത്ത് ഉണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ എന്ന ഓപ്‌ഷൻ ഉണ്ടാകും. അവ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.

Leave a comment

Your email address will not be published. Required fields are marked *