March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ‘രാഹുലിന്റെ ഇരയെന്ന് വിശേഷിപ്പിക്കരുത്, ഞാൻ പ്രതിരോധിച്ചു’; ഷാഫിക്കെതിരേ ഷഹനാസ്, വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി

‘രാഹുലിന്റെ ഇരയെന്ന് വിശേഷിപ്പിക്കരുത്, ഞാൻ പ്രതിരോധിച്ചു’; ഷാഫിക്കെതിരേ ഷഹനാസ്, വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി

By on December 4, 2025 0 57 Views
Share

ma shahnas

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചത് ഷാഫി പറമ്പില്‍ എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസ്. പുച്ഛത്തോടെയാണ് ഷാഫി പരാതിയെ കണ്ടതെന്നും ഷഹനാസ് പറഞ്ഞു. ”രാഹുലിന്റെ ഇരയെന്ന് എന്നെ വിശേഷിപ്പിക്കരുത്. അദ്ദേഹം എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അനേകം സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ ഇടയില്‍ എന്നോടും പെരുമാറിയിട്ടുണ്ട്. പക്ഷേ, അതിനെ പ്രതിരോധിക്കാന്‍ ആര്‍ജവമുള്ള ഒരുസ്ത്രീയാണ് ഞാന്‍. അതിനെ ഞാന്‍ പ്രതിരോധിച്ചിട്ടുണ്ട്.

അതുമാത്രമല്ല, അന്നത്തെ എംഎല്‍എയായിരുന്ന, നിയമസഭയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഷാഫി പറമ്പിലിനോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ ചൂഷണംചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അത് അദ്ദേഹം പുച്ഛത്തോടെ അവഗണിച്ചെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പ്രശ്‌നങ്ങളുണ്ടായിട്ടും ഷാഫി പറമ്പില്‍ രാഹുലിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ഏറെ വേദനാജനകമായ കാര്യമാണ്. ഇതൊരു പരാതിയായിട്ടൊന്നും പറഞ്ഞിട്ടില്ല. അത് ഷാഫി ഏറ്റെടുക്കുമെന്ന് വിശ്വസിച്ചാണ് ഞാന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസില്‍ നല്ല യുവനേതാക്കന്മാര്‍ ഇല്ലാഞ്ഞിട്ടല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം”, ഷഹനാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസത്തെ തന്റെ വെളിപ്പെടുത്തലിന് ശേഷം കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ബന്ധപ്പെട്ടിരുന്നതായും ഷഹനാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഇതിനെക്കുറിച്ച് പ്രതികരിക്കാമെന്നാണ് നേതാവ് പറഞ്ഞത്. പക്ഷേ, തിരഞ്ഞെടുപ്പൊന്നും തന്റെ വിഷയമല്ല. ഇന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഷാഫി പറമ്പില്‍ മൗനം പാലിക്കുന്നതും കള്ളം പറയുന്നതും സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതും കണ്ടിട്ടാണ് താന്‍ പ്രതികരിക്കുന്നതെന്നും ഷഹനാസ് പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *