March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • എം രാഘവൻ മനുഷ്യസ്‌നേഹത്തിന്റെ കഥാകാരൻ–മുഖ്യമന്ത്രി

എം രാഘവൻ മനുഷ്യസ്‌നേഹത്തിന്റെ കഥാകാരൻ–മുഖ്യമന്ത്രി

By on December 15, 2025 0 60 Views
Share

സാഹിത്യകാരൻ എം രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു. ഫ്രഞ്ച്‌ എംബസിയിൽ സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി ജോലി ചെയ്‌ത അദ്ദേഹം മലയാള സാഹിത്യത്തിന്‌ വലിയ സംഭാവന നൽകിയ എഴുത്തുകാരനാണ്‌. നമ്മുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും ജീവിതവുമെല്ലാം ആവിഷ്‌കരിക്കുന്ന മികച്ച പല രചനകളും അദ്ദേഹത്തിന്റെതായുണ്ട്‌. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്‌നേഹത്തിന്റെ കഥാകാരനാണ്‌ അദ്ദേഹം.

കഥ, നാടകം, നോവൽ തുടങ്ങി സാഹിത്യരചനയുടെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ സർഗസാന്നിധ്യമുണ്ടായി. എം മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരൻ കൂടിയായ എം രാഘവന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു. എം രാഘവന്റെ നിര്യാണത്തിൽ സ്‌പീക്കർ എ എൻ ഷംസീറും അനുശോചിച്ചു.

Leave a comment

Your email address will not be published. Required fields are marked *