January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയില്‍

By on December 16, 2025 0 20 Views
Share

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രശസ്‌തനായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയില്‍. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ബ്ലെസ്‌ലിയെ പൊലീസ് പിടി കൂടിയത്. ഈ കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്‌ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു. കേസിൽ പ്രതികളായ മറ്റ് എട്ടുപേർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുണ്ട്. രണ്ട് പേർ നിലവിൽ ജയിലിലാണ്.

Leave a comment

Your email address will not be published. Required fields are marked *