January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഫാഷിസത്തോടും, വർഗീയതയോടും എതിർപ്പ് ശക്തമാക്കിയ തിരഞ്ഞെടുപ്പ് ഫലം: വിസ്ഡം

ഫാഷിസത്തോടും, വർഗീയതയോടും എതിർപ്പ് ശക്തമാക്കിയ തിരഞ്ഞെടുപ്പ് ഫലം: വിസ്ഡം

By on December 18, 2025 0 54 Views
Share

തലശ്ശേരി :ഫാഷിസത്തോടും, വർഗീയതയോടും കേരളത്തിൻ്റെ എതിർപ്പ് ശക്തമായി പ്രകടപ്പിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തലശ്ശേരി മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടുജനാധിപത്യ മൂല്യങ്ങളെയും, മതനിരപേക്ഷ ആശയങ്ങളെയും, സാമുദായിക ഐക്യത്തെയും ചേർത്ത് പിടിക്കുന്ന കേരളീയ സമൂഹത്തിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ജനാധിപത്യ പ്രക്രിയയിലൂടെ സമൂഹം നൽകിയത്.

കുടുംബം, ധാർമ്മികത, സമൂഹം എന്ന പ്രമേയത്തിൽ 21 ന് കണ്ണൂരിൽ നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രതിനിധി സമ്മേളനത്തിൻ്റെ മുന്നോടിയായാണ് കൺവൻഷൻ സംഘടിപ്പിച്ചത്,ഭരണഘടനാവകാശങ്ങൾ ചോദിക്കുന്നതും, നേടിയെടുക്കുന്നതും സാമുദായികമായി ചിത്രീകരിച്ച് ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന സംഘടിത രാഷ്ട്രീയശക്തികളോടുള്ള വിയോജിപ്പാണ് ബാലറ്റിലൂടെ പ്രകടിപ്പിച്ചതെന്ന് തിരിച്ചറിയാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം.

സാമുദായിക സംഘടനകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ മറയാക്കി ജനാധിപത്യ സംവിധാനങ്ങളിൽ വിള്ളലുണ്ടാക്കി നേട്ടം കൊയ്യാൻ ആര് ശ്രമിച്ചാലും ശക്തമായി തിരിച്ചടി ലഭിക്കുമെന്ന വ്യക്തമായ സൂചനയാണ് സമകാലിക സംഭവങ്ങൾ തെളിയിക്കുന്നതെന്നും കൺവൻഷൻ വിലയിരുത്തി

സമൂഹത്തിൻ്റെ അടിത്തറ തകർക്കുന്ന ഫാഷിസവും, കുടുംബ സംവിധാനം ഇല്ലായ്മ ചെയ്യുന്ന ലിബറൽ ഫാഷിസത്തോടും ഇരുമുന്നണികളും എന്ത് നിലപാട് സ്വീകരിക്കുമെന്ന് സസൂഷ്മം നിരീക്ഷിക്കുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ടെന്ന കാര്യം രാഷ്ട്രീയ നേതൃത്വം വിസ്മരിക്കരുതെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.
വിസ്‌ഡം ജില്ലാ വൈ: പ്രസിഡണ്ട് കെ പി ബുഖാരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു ഫൈസൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ കെ അഷ്റഫ്, അബ്ദുള്ള ഫാസിൽ, അസീസ് വടക്കുമ്പാട്, മുഹമ്മദ് ഫിറോസ്, നൂറുദീൻ എ കെ , മുഹമ്മദ് ഇഖ്ബാൽ, അർഷദ് എം സി സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *