January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും; കെ എൻ ബാലഗോപാൽ

By on December 18, 2025 0 50 Views
Share

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളിൽ ഓരോ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പിന്മാറുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിസ്കൽ ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത. കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നു.

ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാക്കുന്ന തെറ്റായ സാമ്പത്തിക നയം. സാധാരണക്കാരുടെ പണം എടുത്തിട്ട് വൻകിടക്കാർക്ക് കൊടുക്കുന്ന സമീപനം. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് കത്തു വന്നു.കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ കൂടി കുറച്ചു. സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും. സംസ്ഥാന സർക്കാരിനെ ഇതുപോലെ ശ്വാസംമുട്ടിച്ച സന്ദർഭമുണ്ടായിട്ടില്ല. 25000 കോടി രൂപ അഞ്ച് വർഷം കൊണ്ട് കുറഞ്ഞുവെന്നും കെ ണ് ബാലഗോപാൽ പറഞ്ഞു.

കേന്ദ്ര നടപടി എല്ലാ മേഖലെയും ബാധിക്കും. ഇതിൽ വലിയ പ്രതിഷേധം ഉയരണം. ഈ വർഷം മാത്രം 17,000 കോടി രൂപ കുറഞ്ഞു. പാരഡി പാട്ടിനെക്കുറിച്ച് മറുപടി പറയാനില്ല. ജനങ്ങളുടെ മനസിൽ ഞങ്ങളെക്കുറിച്ച് ചില തെറ്റിധാരണകൾ ഉണ്ട്. ജനങ്ങളിലേക്കിറങ്ങി ചെന്ന് ഇടതുപക്ഷം അത് തിരുത്തുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *