January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; MLA ഹോസ്റ്റലിൽ‌ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’; കെഎസ് ശബരീനാഥൻ

‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; MLA ഹോസ്റ്റലിൽ‌ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’; കെഎസ് ശബരീനാഥൻ

By on December 29, 2025 0 114 Views
Share

ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ. എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം. വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നും കെഎസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

താൻ എംഎൽഎ ആയിരുന്നപ്പോൾ മാസവാടക കൊടുത്ത് ആര്യനാട് കെട്ടിടത്തിലാണ് താമസിച്ചത്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വികെ പ്രശാന്തിന് 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വികെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.

കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ MLA യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ MLA ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

Leave a comment

Your email address will not be published. Required fields are marked *