January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ആസാം സ്വദേശി തളിപ്പറമ്പ് എക്സൈസ് പിടിയിൽ

അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ആസാം സ്വദേശി തളിപ്പറമ്പ് എക്സൈസ് പിടിയിൽ

By on December 31, 2025 0 46 Views
Share

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വാറൻ്റ് പ്രതി ആസാം സ്വദേശിയായ ദുലവ് ഗോഗോയ് എന്നയാളെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി. തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുറ്റിയേരിൽ വച്ച് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൽ പ്രിവൻ്റീവ് ഓഫീസർ ആയിരിക്കെ അഷറഫ് മലപ്പട്ടം ആണ് ഇയാളെ 2022 ൽ തളിപ്പറമ്പ് നാഷണൽ ഹൈവേ യിൽ വച്ച് 16 ലിറ്റർ മാഹി മദ്യവുമായി പിടികൂടി റിമാൻഡ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി അസമിലേക്ക് മുങ്ങുകയായിരുന്നു. ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി പി, പ്രവൻ്റീവ് ഓഫീസറായ ഫെമിൻ ഇ.എച്ച്, നികേഷ് കെവി, സിവിൽ എക്സൈസ് ഓഫീസർ വിനീത് പിആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത എം. വി എന്നിവരും ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *