March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണം

സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണം

By on January 5, 2026 0 57 Views
Share

– സ്വാമി പ്രേമാനന്ദ’
– സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി തലശ്ശേരിയിൽ സംഘടിപ്പിച്ച സ്വാമി ആനന്ദതീർഥൻ അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.
– “ലോകത്ത് ഇത്ര മാത്രം മർദ്ദനങ്ങൾ സ്വയം ജീവിതത്തിൽ അനുഭവിച്ച് താൻ ജനിച്ച സുദായത്തിനപ്പുറത്തുള്ള പാപപ്പെട്ട പട്ടികജാതിക്കാർക്ക് വേണ്ടി പ്രവർത്തിച്ച മറ്റൊരാളും ലോകത്തിൽ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടനത്തിൽപ്രസംഗിച്ചു.
– സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ സ്വാമി ആനന്ദ തീർഥൻ്റെ ജീവചരിത്രം വിദ്യാർഥികളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
– മന്നത്ത് പത്മനാഭൻ്റെ ജന്മദിനം അവധി നൽകിയ സർക്കാർ ജനവരി 2 സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനം കൂടി ചേർത്ത് അവധി പ്രഖ്യാപിക്കാൻ തയ്യാറാണെമെന്നും സ്വാമി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇത്രയും വലിയ മഹാൻ തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും തലശ്ശേരിക്കാർ വേണ്ട വിധത്തിൽ സ്വാമിജിയെ സ്മരിക്കുന്നില്ലെന്നും സ്വാമി ദുഃഖ പൂർവ്വം ഓർത്തു
– കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു.
– പ്രൊഫ. ഏ. പി. സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, ശശികുമാർ കല്ലിടുമ്പിൽ, പള്ളിക്കണ്ടി രാജീവൻ, തച്ചോളി അനിൽ കെ. പി. രൻജിത്ത് കുമാർ, ഞായ പള്ളി അനീഷ് , മൺസൂർ മട്ടാമ്പ്രം, ജയൻ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു
– കെ.മുസ്തഫ സ്വാഗതവും, സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
– കെ.ശിവദാസൻ ( ഒപ്പ്)
– ചെയർമാൻ
– ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി
– 9400451864
– 03.01.2026

Leave a comment

Your email address will not be published. Required fields are marked *