January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ബ്രണ്ണൻ കോളേജിലെ പൂർവ്വകാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു.

ബ്രണ്ണൻ കോളേജിലെ പൂർവ്വകാല അദ്ധ്യാപകർ വീണ്ടും ഒത്തുചേർന്നു.

By on January 12, 2026 0 284 Views
Share

ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർഷക ആഘോഷത്തിന്റെ ഭാഗമായി, കോളേജ് ഓഡിറ്റോറിയത്തിൽ അദ്ധ്യാപകർ ഒത്തുചേർന്നു.
. ധർമ്മടം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ബി ഗീതമ്മ സംഗമം ഉദ്ഘാടനം ചെയ്തു ! കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ജെ വാസന്തി ചടങ്ങിൽ മുഖ്യാതിഥിയായി .
. ഫോറം പ്രസിഡണ്ട് പ്രൊഫ കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സു തികഞ്ഞ പ്രൊഫ കെ പി സദാനന്ദൻ, പ്രൊഫ എൻ സുഗതൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
. ഫോറം സെക്രട്ടറി മേജർ പി ഗോവിന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ പ്രൊഫ വി രവീന്ദ്രൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.
. മുൻകാല അദ്ധ്യാപകരെ പ്രതിനിധാനം ചെയ്തു കൊണ്ട് പ്രൊഫസർമാരായ വി കെ ഗിരീന്ദ്രൻ, എം അശോകൻ, എം സുരേന്ദ്ര ബാബു, ഉസ്മാൻ തർവായി, വി സി ചന്ദ്രൻ, കെ രത്നാകരൻ, പി പി ബേബി തങ്കം, പി വി മോഹൻദാസ്, എ ടി മോഹൻ രാജ്, കെ മുരളീദാസ്, ഡോ. രാഘവൻ പയ്യനാട് എന്നിവർ തങ്ങളുടെ അനുഭവങ്ങളും മധുര സ്മരണകളും പങ്കു വെച്ചു.
ഫോറം മെമ്പറായ പ്രൊഫ ജി ഗോപാലകൃഷ്ണൻ രചന നിർവഹിച്ച് മകൾ ആരതി ആലപിച്ചു കേൾപ്പിച്ച പുതുവത്സര ഗീതം വ്യത്യസ്തമായ അനുഭവമായി.
. മേജർ പി ഗോവിന്ദൻ സ്വാഗതവും പ്രൊഫ പി സാവിത്രി നന്ദിയും പറഞ്ഞു. വിവിധ വിനോദ പരിപാടികളോടൊപ്പം പരസ്പരം സ്നേഹം പങ്കു വെച്ചു കൊണ്ട് ഉച്ച ഭക്ഷണത്തോടെ യോഗം അവസാനിച്ചു.
. അടുത്ത വർഷത്തെ ഭാരവാഹികളായി പ്രൊഫ കെ കുമാരൻ (പ്രസിഡണ്ട്), മേജർ പി ഗോവിന്ദൻ (സെക്രട്ടറി), പ്രൊഫ വി രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *