January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചു

By on January 14, 2026 0 24 Views
Share

മയ്യഴി:മാഹി സ്പോർട്സ് ക്ലബ്‌ ലൈബ്രറി ആൻ്റ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം നടന്നു. പ്രകൃതി സംരക്ഷണ പ്രവർത്തകനായ ശ്രീകുമാർ ഭാനു അധ്യക്ഷത വഹിച്ചു.
വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി മുഖ്യ പ്രഭാഷണം നടത്തി. മണ്ണിനേയും
മനുഷ്യനെയും ചേർത്തുപിടിക്കുന്ന പാരിസ്ഥിതിക സങ്കൽപ്പവും പ്രകൃതിക്കു ക്ഷതമേൽക്കാത്ത വിധമുള്ള വികസന സങ്കല്പവുമായിരുന്നു മാധവ് ഗാഡ്ഗിലിന്റേത് എന്നും പശ്ചിമഘട്ടത്തെ കുറിച്ചുള്ള ഗാഡ്ഗിലിന്റെ പഠനം ചില്ലലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും അത് പർവതങ്ങളുടെയും, പുഴ യുടെയും മഴയുടെയും ഭാഷയിൽ എഴുതപ്പെട്ട മുന്നറിയിപ്പായിരുന്നു വെന്നും, പാരിസ്ഥിതിക പരിമിതിയെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് അവഗണിച്ചതാണ് കേരളം കണ്ട പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അസീസ് മാഹി അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട പഠന റിപ്പോർട്ട്, വികസനവിരുദ്ധമല്ലെന്നും, അതിജീവനത്തിനുള്ള ആഹ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ്‌ സെക്രട്ടറി അടിയേരി ജയരാജൻ, പ്രേമകുമാരി.എ.കെ. പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *