March 31, 2026
  • March 31, 2026
Breaking News
  • Home
  • Uncategorized
  • മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും

By editor on January 19, 2026
0 69 Views
Share

മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും.

തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇന്ന് പത്തനംതിട്ട കോടതിയെ സമീപിക്കുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമർശങ്ങളോടെയാണ് നേരത്തെ ജാമ്യം നിഷേധിച്ചത്.

 

കേസില്‍ രാഹുലിൻ്റെ വാദങ്ങള്‍ പൂർണമായി തള്ളിയാണ് കോടതി നടപടിയുണ്ടായത്. ഉഭയ കക്ഷി പ്രകാരമാണ് ലൈംഗിക ബന്ധം എന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ബലാത്സംഗത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി ന്യായത്തില്‍ പറഞ്ഞു. രാഹുലിന് ജാമ്യം നല്‍കിയാല്‍ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.

ബാഹ്യ സമ്മർദമുണ്ടായെന്ന പ്രതിയുടെ വാദം നിലനില്‍ക്കിലെന്നും വിധിന്യായത്തില്‍ പറഞ്ഞു. സാങ്കേതിക കാര്യങ്ങളില്‍ ഊന്നിയ രാഹുലിന്റെ വാദവും കോടതി അംഗീകരിച്ചിരുല്ല

 

Leave a comment

Your email address will not be published. Required fields are marked *