February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • കൊച്ചിയിലെ റെയില്‍വേ പാഴ്സല്‍ ഓഫീസിലെത്തിയ ചാക്ക് കണ്ട് സംശയം, പരിശോധിച്ചപ്പോള്‍ 32 കിലോയോളം നിരോധിത പാൻ മസാലകള്‍, അസം സ്വദേശി പിടിയില്‍

കൊച്ചിയിലെ റെയില്‍വേ പാഴ്സല്‍ ഓഫീസിലെത്തിയ ചാക്ക് കണ്ട് സംശയം, പരിശോധിച്ചപ്പോള്‍ 32 കിലോയോളം നിരോധിത പാൻ മസാലകള്‍, അസം സ്വദേശി പിടിയില്‍

By editor on January 25, 2026
0 20 Views
Share

കൊച്ചി: റെയില്‍വെ സ്റ്റേഷനിലെ പാഴ്സല്‍ ഓഫീസ് വഴി കടത്തിയ 32 കിലോ നിരോധിത പാൻ മസാലകള്‍ പിടികൂടി. പാഴ്സല്‍ എടുക്കാനെത്തിയ സദ്ദാം ഹുസൈൻ (28) എന്ന അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കേരള റെയില്‍വെ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പാൻ മസാലകള്‍ കണ്ടെത്തിയത്.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാഴ്സല്‍ ഓഫീസുകള്‍ വഴി വരുന്ന പാഴ്സലുകള്‍ ആവശ്യമായ രീതിയില്‍ പരിശോധിക്കാൻ സംവിധാനമില്ലാത്തതാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ പാഴ്സല്‍ ചെയ്യപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. തുടർന്നും റെയില്‍വേ സ്റ്റേഷനില്‍ ശക്തമായ ചെക്കിംഗുകള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *