March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • 77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കര്‍ത്തവ്യപഥില്‍ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകള്‍, ദില്ലിയില്‍ അതീവജാഗ്രത

77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കര്‍ത്തവ്യപഥില്‍ പത്തരയോടെ പരേഡ്, കേരളത്തിന്റെ അടക്കം 30 ടാബ്ലോകള്‍, ദില്ലിയില്‍ അതീവജാഗ്രത

By editor on January 26, 2026
0 97 Views
Share

ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥില്‍ നടക്കും.

 

രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തില്‍ എത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥില്‍ എത്തും.

 

പത്തരയ്ക്ക് ശേഷമാണ് സൈനികശക്തിയും സാംസ്കാരിക ശക്തിയും വിളിച്ചോതുന്ന പരേഡ് നടക്കുക.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് മുഖ്യാതിഥികള്‍. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികള്‍ കണക്കിലെടുത്ത് ദില്ലിയില്‍ അതീവ ജാഗ്രതയാണ്.

 

തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗവർണർ രാജേന്ദ്ര അ‍ർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ 9 മണിക്കാണ് പരേഡ് ആരംഭിക്കുക. വിവിധ സേനാവിഭാഗങ്ങള്‍, എൻസിസി സ്റ്റു‍ഡന്‍റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവർ പരേഡില്‍ അണിനിരക്കും. ഇതാദ്യമായി സംസ്ഥാനത്ത് നാഷണല്‍ സർവീസ് സ്കീം വളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിവിധ സർവകലാശാലകളില്‍ നിന്നുളള 40 വിദ്യാർത്ഥികളാണ് എൻഎസ്‌എസിനായി പരേഡില്‍ പങ്കെടുക്കുക

Leave a comment

Your email address will not be published. Required fields are marked *