February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • ഇനി തട്ടിപ്പില്‍ വീഴരുത്; നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാം

ഇനി തട്ടിപ്പില്‍ വീഴരുത്; നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാം

By editor on February 8, 2026
0 14 Views
Share

ന്യുഡല്‍ഹി: പുതിയ കാലത്ത് ആധാർ കാർഡ് അനിവാര്യമായൊരു രേഖയാണ്. മിക്ക സേവനങ്ങള്‍ക്കും ആധാർ കാർഡോ ആധാർ നമ്പറോ നിർബന്ധമാണ്.

oo

ചിലരെങ്കിലും നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ കിട്ടും എന്ന് അറിയാത്തവരാണ്. ആധാർ കാർഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് വിവിധ തട്ടിപ്പുകളില്‍ പോയി ചാടിയവരും കുറവല്ല. സർക്കാർ സൈറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

 

ഇന്ത്യൻ ഗവണ്‍മെന്റ് നല്‍കുന്ന ഡിജിറ്റല്‍ സേവനമായ ഡിജിലോക്കറിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആധാർ കാർഡ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങളുടെ മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ രേഖകളോ ഓഫീസുകള്‍ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ആധാർ കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സുരക്ഷിത ഓണ്‍ലൈൻ പ്ലാറ്റ് ഫോമാണ് ഡിജിലോക്കർ.

 

ആധാർ കാർഡ് ഓണ്‍ലൈനായി എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

 

1. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ഡിജിലോക്കർ ആപ് തുറക്കുക അല്ലെങ്കില്‍ digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

 

2. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.

 

3.ഫോണിലേക്ക് ലഭിക്കുന്ന ഒടിപി (OTP) നല്‍കുക.

 

4. ‘Issued Documents’ അല്ലെങ്കില്‍ ‘Get Documents’ എന്ന സെക്ഷൻ തെരഞ്ഞെടുക്കുക

 

5. ആധാർ (Aadhaar) തെരഞ്ഞെടുക്കുക

 

6. നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നല്‍കുക

 

7.വീണ്ടും ലഭിക്കുന്ന ഒടിപി ഉപയോഗിച്ച്‌ വെരിഫിക്കേഷൻ പൂർത്തിയാക്കുക

 

8.ആധാർ ഡൗണ്‍ലോഡ് ചെയ്യുക.

Leave a comment

Your email address will not be published. Required fields are marked *