March 5, 2026
  • March 5, 2026
Breaking News
  • Home
  • Uncategorized
  • അമേരിക്ക ഗ്രീൻലാന്റിനെ വിഴുങ്ങുമോ?

അമേരിക്ക ഗ്രീൻലാന്റിനെ വിഴുങ്ങുമോ?

By on March 5, 2026 0 43 Views
Share

ലോകത്തെ പല ദ്വീപുകളും വലിയൊരു നിലനിൽപ്പിന്റെ പോരാട്ടത്തിലാണ്. ആഗോള താപനിലയിലെ വർദ്ധനവും, സമുദ്രം കരയിലേക്ക് കയറുന്നതും കാരണം പല ദ്വീപുകളും ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാക്കുകയാണ്. മാലി ദ്വീപ്, തൂവാലു, കിരീബാത്തി, സോളമൻ ദ്വീപുകൾ, മാർഷൽ ദ്വീപുകൾ എന്നീ ദ്വീപുകൾ അപകടത്തിലാ കുമ്പോഴും ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാന്റിനെ സ്വന്തമാക്കാൻ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ് കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കൗതുകകരമായ കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ചെറിയ രാജ്യങ്ങൾ വലിയ ശബ്ദമാണ് ഇതിന് എതിരെ ഉയർത്തിയത്, ഞങ്ങൾ മുങ്ങുന്നത് ലോകത്തിന്റെ പതനത്തിന്റെ തുടക്കമാണ്, വികസിത രാജ്യങ്ങൾ പുറത്തുവിടുന്ന കാർബൺഡയോക്സൈഡ് കാരണമാണ് ചെറുദ്വീപുകൾ പ്രശ്നത്തിലാകുന്നത് എന്നവർ ഉച്ചത്തിൽ പറയുന്നുണ്ടെങ്കിലും ചെറിയ ദ്വീപുകളുടെ പ്രശ്നം ഇപ്പോഴും ലോകത്ത് ഒരു വലിയ കീറാമുട്ടിയായി തന്നെ നിലകൊള്ളുകയാണ്. 2009ൽ മാലദ്വീപ് സർക്കാർ കടലിനടിയിൽ ക്യാബിനറ്റ് യോഗം നടത്തിയത് പ്രതീകാത്മകമായ പ്രതീക്ഷയായിരുന്നു.

ചെറിയ പാറക്കൂട്ടങ്ങൾ മുതൽ കൂറ്റൻ കരഭാഗം വരെയുള്ള 670000 ലധികം ദ്വീപുകൾ ലോകത്തുണ്ട്,പക്ഷെ 11000 ത്തിൽ മാത്രമേ സ്ഥിരമായി മനുഷ്യൻ താമസിക്കുന്നുള്ളൂ. ഇൻഡോനേഷ്യ, നോർവേ,സ്വീഡൻ, ഫിൻലാന്റ് എന്നീ രാജ്യങ്ങളിൽ ദ്വീപുകൾ ധാരാളമായിട്ടുണ്ട്. ഓസ്ട്രേലിയ ഒരു ദ്വീപ് രാഷ്ട്രം ആണെങ്കിലും വൻകരയായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ 1382 ദ്വീപുകൾ ഉണ്ട്, ആൻഡമാൻ നിക്കോബാർ 572 ദ്വീപുകൾ ചേർന്നതാണ്, ലക്ഷദ്വീപ് 36 ദ്വീപുകൾ കൂടിച്ചേർന്നിട്ടുള്ളതാണ്.
ദ്വീപുകൾ മൂന്നുതരത്തിലാണ്, വൻകരകളുടെ ഭാഗമായി കടൽവെള്ളം കയറി വേർപ്പെട്ട ബ്രിട്ടൻ, ശ്രീലങ്ക പോലുള്ള ദ്വീപുകൾ, സമുദ്രങ്ങളിലെ അടിത്തട്ടിലുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ മൂലം ലാവ അടിഞ്ഞു കൂടി ഉണ്ടായ ഹവായ്,ഐസ്ലാൻഡ് എന്നീ ദ്വീപുകൾ പോലെയുള്ള ദ്വീപുകൾ, കടലിലെ പവിഴപ്പുറ്റുകൾ നശിച്ചു ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കലക്രമേണ അടിഞ്ഞുകൂടി വളരെ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായ ലക്ഷദ്വീപ്, മാലി ദ്വീപ് പോലുള്ള ദ്വീപുകളും ലോകത്തുണ്ട്.

ദ്വീപുകളിൽ വച്ച് ഏറ്റവും വലുതാണ് ഗ്രീൻലാൻഡ്,ആർട്ടിക്ക് സമുദ്രത്തിന്റെയും അന്റാർട്ടിക്ക സമുദ്രത്തിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രിൻ ലാൻഡ്. പ്രകൃതിപരമായും ഭൂമിശാസ്ത്രപരമായും വലിയ പ്രത്യേകതകൾ ഉള്ള ഒരു ദ്വീപാണ് ഇത്.ലോകത്ത് ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാന്റിനെ ചൊല്ലി അന്താരാഷ്ട്ര രംഗത്ത് വലിയ കോളിളക്കമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
80 % വും കനമുള്ള മഞ്ഞു പാളികളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ മഞ്ഞുപാളികളുടെ സാമ്രാജ്യം എന്ന പേരിലും ഗ്രിൻ ലാന്റ് അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ മഞ്ഞു പ്രദേശമായ ഗ്രീൻ ലാന്റ് ഉരുകിയാൽ ലോകത്തെ സമുദ്രനിരപ്പുകൾ നിലവിലുള്ളതിൽ നിന്നും ഏഴു മീറ്ററോളം ഉയരുന്നതാണ്. 56702 ജനങ്ങൾ താമസിക്കുന്ന ഗ്രീൻലാൻഡിൽ തീരപ്രദേശങ്ങളിലാണ് ഇന്യൂട്ട് വിഭാഗം ജനങ്ങൾ താമസിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ പ്രദേശമായതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട പ്രദേശമാണ് ഗ്രീൻലാന്റ്.ആകാശത്ത് തെളിയുന്ന വർണ്ണ വിസ്മയമായ അറോറ ബോറിയാലിസ് കാണാൻ സഞ്ചാരികൾ ഒഴുകുകയാണ്, കൂടാതെ വേനൽക്കാലത്ത് ആഴ്ചകളോളം സൂര്യൻ അസ്തമിക്കാത്ത പ്രതിഭാസം Midnight Sun കാണുന്നതിനും ജനങ്ങൾ ഗ്രീൻ ലാന്റിലേക്ക് യാത്ര നടത്തുന്നു.
ടൺകണക്കിന് മഞ്ഞുരുകി സമുദ്രത്തിലേക്ക് എത്തുന്നത് തലസ്ഥാനമായ ന്യൂക് ഉൾപ്പെടെയുള്ള പ്രദേശത്തിന് വലിയ ഭീഷണിയായി നിലനിൽക്കുന്നു. മഞ്ഞു പാളികൾ ഒഴുകി വെള്ളത്തിലേക്ക് പോകുമ്പോൾ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രമാണ് വിസ്മൃതിയിലാകുവാൻ പോകുന്നത്. നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡുകൾ ഇല്ലാത്തതിനാൽ യാത്രകൾക്ക് വിമാനം, ബോട്ടുകൾ എന്നിവയെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡണ്ട് ഗ്രീൻലാൻഡിലേക്ക് കപ്പൽ അയച്ചത് ഗ്രീൻലാൻഡ് ഏറ്റെടുക്കൽ പ്രക്രിയ നേരത്തെ ആകുന്നതിന്റെ സൂചനയാണ്. ധ്രുവക്കരടികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം പരിസ്ഥിതികമായി വളരെ പ്രാധാന്യമുള്ളതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായി ആർട്ടിക് രാഷ്ട്രീയത്തിൽ വളരെ നിർണായകമായതും സൈനിക തന്ത്രപ്രധാനമുള്ള പ്രകൃതി വിഭവങ്ങളാൽ സംമ്പന്നമായ പ്രദേശത്തെ എന്ത് വിലകൊടുത്തും സ്വന്തമാക്കും എന്നത് ഉറപ്പാണ്.
അമേരിക്കയുടെയും യൂറോപ്പിന്റെയും ഇടയിലുള്ള ഗ്രീൻ ലാന്റ് സ്വന്തമാക്കാൻ അമേരിക്ക പണ്ടുമുതലേ കിണഞ്ഞു ശ്രമിച്ചിരുന്നു.1950 ൽ തന്നെ അമേരിക്ക ഗ്രീൻലാൻഡിൽ സൈനിക താവളം സ്ഥാപിച്ചിരുന്നു ഇത് വടക്കേ അറ്റത്തുള്ള അമേരിക്കയുടെ ഏക സൈനിക കേന്ദ്രമാണ്. റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആക്രമങ്ങൾ മുൻകൂട്ടി അറിയാൻ ഈ താവളം അമേരിക്കയെ സഹായിക്കുന്നു. ഈ മേഖലയിൽ റഷ്യ, ചൈന സ്വാധീനം തടയാൻ ഗ്രീൻ ലാൻഡിനെ കൈപ്പിടിയിൽ കൊണ്ടുവരേണ്ടത് അമേരിക്കയുടെ രാഷ്ട്രീയാവശ്യമാണ്. മഞ്ഞിൽ പൊതിഞ്ഞുകിടക്കുന്ന വിലമതിക്കാനാവാത്ത ധാതുശേഖരണം ബിസിനസ് ലാഭ കൊതിയാനായ ട്രംമ്പിനെ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്.സ്മാർട്ട്ഫോൺ, ഇലക്ട്രിക്
വാഹനങ്ങൾ, പ്രതിരോധ ആയുധങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ അപൂർവ്വ ധാതുകളുടെ വൻ ശേഖരണം ഗ്രീൻലാൻഡിൽ ഉണ്ട്. ചൈന ഗ്രീൻലാൻഡ് പ്രദേശത്ത് പുതിയ കപ്പൽ ചാലുകൾ തുറക്കുന്നത് അമേരിക്കയെ അസ്വസ്ഥമാക്കുന്നു.
1946ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഹാരി ട്രൂമാൻ 100 ദശലക്ഷം ഡോളറിന് ഗ്രീൻലാൻഡ് വാങ്ങാൻ ശ്രമിച്ചിരുന്നു.2019ലും 2025 ട്രംപിന്റെ നേതൃത്വത്തിൽ ഈ നീക്കം സജീവമാക്കിയിട്ടുണ്ട്. പ്രതിരോധത്തിന്റെ കാര്യത്തിൽ അമേരിക്കയുമായി കരാറുള്ള ഡെന്മാർക്ക്, വഴിപ്പെടും എന്നാണ് വിശ്വസിക്കുന്നത്. സ്വന്തമായി ഭരണഘടനയും നിയമസഭയും ഉള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻ ലാന്റിനെ, ഡെൻമാർക്ക് എങ്ങനെ കൈയൊഴിയും എന്നത് ചൂടുള്ള ചർച്ചക്ക് വഴി തെളിയിച്ചിട്ടുണ്ട്.പ്രവചനാതീതമായ സ്വഭാവമുള്ള ട്രംപ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ലോകം ഉറ്റുനോക്കുകയാണ്.

31 അംഗങ്ങളുള്ള പാർലമെന്റ് ഗ്രീൻലാൻഡിന് ഉണ്ടെങ്കിലും പ്രധാനമന്ത്രിയാണ് അധികാരം കയ്യാളുന്നത് എങ്കിലും ചില അധികാരങ്ങൾ ഇപ്പോഴും ഡെന്മാർക്കിന്റെ കീഴിലാണ് ഉള്ളത്. പ്രതിരോധം, വിദേശ നയം എന്നിവയെ സംബന്ധിച്ചിടത്തോളം ഡെന്മാർക്കിന്റെതാണ് അവസാനവാക്ക്. സ്വതന്ത്ര രാഷ്ട്രമാകുവാൻ ഗ്രീൻലാൻഡിൽ 2008 ൽ ഹിത പരിശോധന നടത്തുകയും കൂടുതൽ പേർ അനുകൂലമായി വോട്ട് ചെയ്തെങ്കിലും നിലവിൽ പൂർണ അർത്ഥത്തിലുള്ള സ്വയം ഭരണ പ്രദേശമായി ഗ്രീൻ ലാന്റ് മാറിയിട്ടില്ല. സാമ്പത്തികമായി ഡെ ൻമാർക്കിന്റെ സഹായത്തോടുകൂടി മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. 1973 ൽ ഡെന്മാർക്ക് യൂറോപ്യൻ യൂണിയനിൽ ചേർന്നെങ്കിലും കടലിലെ മത്സ്യ ബന്ധന അവകാശങ്ങളിൽ യൂറോപ്പ്യൻ യൂണിയൻ ഇടപെടുന്നത് ഗ്രീൻലാന്റിന് ഇഷ്ടപ്പെട്ടിരുന്നില്ല. 1982 നടത്തിയ ഹിത പരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ നിന്നും ഗ്രീൻലാൻഡ്, ബ്രിട്ടൻ വിട്ടു പോകുന്നതിനു മുമ്പേ വിട്ടുപോയി. ഗ്രീലാൻഡ് നിവാസികൾക്ക് ഡാനിഷ് പാസ്പോർട്ട് ഉള്ളതിനാൽ യൂറോപ്യൻ പൗരന്മാരാണ്. സമ്പദ് വ്യവസ്ഥയിലെ 90% വും മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.ചെമ്മീൻ ,ഹാലി ബട്ട് എന്നിവയാണ് പ്രധാന വിഭവങ്ങൾ.സ്വന്തം രാജ്യത്തിലെ കടലിൽ നിന്നും മീൻ പിടിക്കുവാൻ മറ്റു രാജ്യക്കാരെ ഗ്രീൻലാൻഡ്കാർ അനുവദിക്കുന്നില്ല. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും, സാംസ്കാരികവും രാഷ്ട്രീയവുമായി യൂറോപ്യുമായിട്ടാണ് ചേർന്ന് നിൽക്കുന്നത്.വീടുകൾക്ക് പകരം ഇഗ്ലൂസിലാണ് ജനങ്ങൾ താമസിക്കുന്നത്. മഞ്ഞിലൂടെ ഹിമ കരടികൾ വലിക്കുന്ന ഡോഗ് സ്ലീഡ്സ് ആണ് വാഹനങ്ങളായി ഉള്ളത്. കൃഷിയോഗ്യമായ സ്ഥലം ഇല്ല. തിമിംഗലത്തിന്റെ തോലും കൊഴുപ്പും ചേർത്ത് പച്ചക്ക് ഭക്ഷണമായി കഴിക്കുന്നു.പഴങ്ങൾ പച്ചക്കറികൾ ലഭ്യമല്ല. ഹിമകരടികൾ, ആർട്ടിക്ക് കുറുക്കന്മാർ എന്നീ മൃഗങ്ങളെകൂടുതലായി കാണുന്നു. അമേരിക്ക ഗ്രീൻലാണ്ടിനെ സ്വന്തമാക്കുന്നതിനെ കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി പ്രതികരിച്ചത് ‘ഇത് ലോകക്രമത്തിൽ വിള്ളൽ ’ഉണ്ടാക്കുമെന്നാണ് .അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ ഡി വാൺസൺ കഴിഞ്ഞദിവസം ഗ്രീൻ ലാന്റിൽ സന്ദർശനം നടത്തിയതും, പുതിയ താരിഫ് നയത്തിൽ ഡെൻമാർക്കിനെ ഉൾപ്പെടുത്തിയതും അനധി വിദൂരമല്ലാത്ത ഭാവിയിൽ അമേരിക്കയുടെ കൈ പിടിയിൽ ഗ്രീൻലാൻഡ് ഒതുങ്ങും എന്നതിന്റെ ലക്ഷണമായി കാണാവുന്നതാണ്.

By
ടീ ഷാഹുൽ ഹമീദ്
shahul1971@gmail.com
9895043496

Leave a comment

Your email address will not be published. Required fields are marked *