March 7, 2026
  • March 7, 2026
Breaking News
  • Home
  • Uncategorized
  • സ്ത്രീകൾക്കും യുവജനങ്ങൾക്കും സി.എൻ.ജി. ഓട്ടോ റിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ്ബ് സൌജന്യ സാമ്പത്തീക സഹായം നൽകുന്നു

സ്ത്രീകൾക്കും യുവജനങ്ങൾക്കും സി.എൻ.ജി. ഓട്ടോ റിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ്ബ് സൌജന്യ സാമ്പത്തീക സഹായം നൽകുന്നു

By on March 7, 2026 0 89 Views
Share

തലശേരി : സ്ത്രീകൾക്കും യുവജനങ്ങൾക്കും സ്വയം തൊഴിൽ കണ്ടെത്താൻ വഴി ഒരുക്കുന്നതിന്റെ ഭാഗമായി സി.എൻ.ജി. ഓട്ടോ റിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ്ബ് ഇന്റർനാഷനൽ തലശ്ശേരി ചാപ്റ്റർ സൗജന്യ സാമ്പത്തിക സഹായം നൽകും. ഡ്രൈവിങ്ങ്ലൈസൻസ് ഉള്ളവർക്കും ഓട്ടോ ഓടിച്ചു കുടുംബം പുലർത്താൻ ആഗ്രഹിക്കുന്നവരുമായ തൊഴിൽ രഹിതർക്ക് ഓട്ടോ റിക്ഷ വിലയുടെ ആദ്യ ഗഡുവായ15 ശതമാനം (ഏതാണ്ട് 45000 രൂപ) അലിയൻസ്  ക്ലബ്ബും സങ്കീർത്ത് ടി.വി.എസും ചേർന്ന് സൌജന്യമായി നൽകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വിലയുടെ ബാക്കി 85 ശതമാനം വിവിധ ബാങ്കുകൾ വായ്പയായും നൽകും.  മലിനീകരണം ഏറ്റവും കുറവും കൂടുതൽ മൈലേജും ലഭിക്കുന്ന സി.എൻ.ജി. ഓട്ടോകൾക്ക് യന്ദ്രത്തകരാറുകൾ കുറവാണെന്ന പ്രത്യേകതയും ഉണ്ടെന്ന് മാർക്കറ്റ് മാനേജർ സന്ദീപും പറഞ്ഞു. ആദ്യ ഘട്ടത്തിൽ തലശ്ശേരി താലൂക്കിലുള്ളവർക്കാണ് ആനുകൂല്യം നൽകുന്നത്. ആവശ്യക്കാർക്കെല്ലാം മാനദണ്ഡമനുസരിച്ച് സഹായം നൽകും – കൂടുതൽ വിവരങ്ങൾ 9447321561, 8606203062നമ്പരുകളിൽ ലഭിക്കും.സി.എസ്.സുഭാഷ്, കെ. അനീഷ് കുമാർ, ടി.സി.സുരേഷ് ബാബു, കെ.സജീഷൻ, കെ.സുരേഷ് ബാബു, റിനിൽ മനോഹരൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു..

Leave a comment

Your email address will not be published. Required fields are marked *