March 26, 2026
  • March 26, 2026
Breaking News
  • Home
  • Uncategorized
  • അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച്‌ സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

അയ്യോ വീണ്ടും??? രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച്‌ സ്വകാര്യ എണ്ണക്കമ്പനി; കൂടിയത് വലിയ വില

By editor on March 26, 2026
0 9 Views
Share

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വർധിപ്പിച്ച്‌ സ്വകാര്യ എണ്ണക്കമ്പനി. നയാര എനർജിയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപിടി.

 

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി പാചക വാതകത്തിനുള്‍പ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ധപ്രതിസന്ധികള്‍ ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെയൊരു നടപടി. ഇത് കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിലേക്കും വഴി തുറക്കുന്നു. വരും ദിസവങ്ങളില്‍ എങ്ങനെയാകും പ്രതിസന്ധി എന്ന ആശങ്കയിലാണ് ജനങ്ങള്‍. പിന്നാലെ മറ്റ് കമ്പനികളും വില വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ക്രൂഡ് ഓയില്‍ വില വർധിച്ചതാണ് വില വർധിക്കാൻ കാരണമെന്നാണ് നയാര നല്‍കുന്ന വിശദീകരണം.

ഹോർമുസ് കടലിടുക്ക് ഭാഗീകമായി അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊർജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന ലഭ്യത കുറച്ചു. ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയില്‍ പലയിടങ്ങളിലും വലിയ തിരക്കാണ് പെട്രോള്‍ പമ്പുകള്‍ അനുഭവപ്പെടുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *