August 3, 2025
  • August 3, 2025
Breaking News
  • Home
  • Uncategorized
  • ‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ

‘സ്വരാജിന് പണി കൊടുക്കാനാണെങ്കിലും എം വി ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം, സിപിഐഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾക്കൊടി ബന്ധം’: സന്ദീപ് വാര്യർ

By on June 18, 2025 0 24 Views
Share

എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർഥസത്യം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഐഎം ആർഎസ്എസുമായി സഖ്യം ചേർന്നു.

തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ് സിപിഐഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണ്. സ്വരാജിന് പണി കൊടുക്കാൻ ആണെങ്കിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ഒരു ചരിത്ര സത്യമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.അന്ന് എന്റെ RSS ബന്ധത്തെക്കുറിച്ച് പത്രപ്പരസ്യം കൊടുത്ത CPIM ഇന്ന് പരസ്യസമ്മതം നടത്തിയത് സ്വാഗതാര്‍ഹം.

എം വി ഗോവിന്ദന് എം സ്വരാജിനോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. പാലക്കാട് നിശബ്ദപ്രചാരണത്തിന്റെ ദിവസം എന്റെ ആർഎസ്എസ് ബന്ധം പറഞ്ഞ പരസ്യം കൊടുത്ത ആൾക്കാരാണ് സിപിഐഎം. സിപിഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾ കൊടി ബന്ധം. രണ്ടുപേരുടെയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *