August 3, 2025
  • August 3, 2025
Breaking News
  • Home
  • Uncategorized
  • വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകണം

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകണം

By on June 23, 2025 0 31 Views
Share

കൊച്ചി: പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത് ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക ഫോക്സിനും ഇൻസ്റ്റലേഷൻ സർവീസ് സെൻററിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കൊച്ചിയിലെ നന്ദിലത്ത് ജി മാർട്ടിൽ നിന്നാണ് 10200/- രൂപക്ക് യൂറേക്ക ഫോർബ്സ് അക്വാഗാർഡ് ബ്രാൻഡ് വാട്ടർ പ്യൂരിഫയർ വാങ്ങിയത്. ഉൽപ്പന്നം സ്ഥാപിച്ചതിനുശേഷം ഒരിക്കലും ശരിയായി പ്രവർത്തിച്ചില്ല.
നിരവധി തവണ എതിർ കക്ഷികളെ സമീപിച്ചിട്ടും നപടികൾ ഉണ്ടായില്ല.

അക്വാ ഗാർഡ് വാട്ടർ പ്യൂരിഫയർ നിർമ്മാണ കമ്പനിയായ യൂറേക്ക ഫോർബ്സും സർവീസ് ഏജൻസിയും ഉപകരണം ശരിയായി പ്രവർത്തിക്കുന്ന രീതിയിൽ ഇൻസ്റ്റാൾ ചെയ്യുന്നതിൽ പരാജയപ്പെട്ടതായി ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് കണ്ടെത്തി.

പരാതിക്കാരന് പുതിയ വാട്ടർ പ്യൂരിഫയർ നൽകുകയോ 10,200/- രൂപ തിരികെ നൽകുകയും ചെയ്യണം.
കൂടാതെ നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 10,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Leave a comment

Your email address will not be published. Required fields are marked *