January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

By on July 16, 2025 0 61 Views
Share

Meta Facebook

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു.

ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ അതിൽ അഭിപ്രായം രേഖപെടുത്തയോ ആകാം എന്നാൽ അവരുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി.

കോപ്പിയടി വിരുതന്മാരുടെ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും , മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് പുറത്താക്കുമെന്നും ,യഥാർത്ഥ വീഡിയോകളുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വിഡിയോകൾക്കൊപ്പം നൽകുമെന്നും മെറ്റയുടെ പോസ്റ്റിൽ പറയുന്നു.ഇവ യാഥാർഥ്യമായാൽ വീഡിയോയുടെ താഴെ Original by എന്ന ഡിസ്‌ക്ലൈമര്‍ കാണപ്പെടും.ഇനിമുതൽ കണ്ടന്റുകളെല്ലാം എല്ലാം സ്വന്തമായിരിക്കണം ,ഒറിജിനലുകൾക്ക് മാത്രമേ കൂടുതൽ വിസിബിലിറ്റി ലഭിക്കുകയുള്ളു ,ശരിയായ തലക്കെട്ടുകളും ,ഹാഷ്ടാഗുകളും നൽകി ,തേർഡ് പാർട്ടി ആപ്പുകളുടെ വാട്ടർമാർക് ഒഴിവാക്കാനും മെറ്റ നിർദ്ദേശിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *