January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി

പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി

By on August 15, 2025 0 35 Views
Share

‘ മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടും കെ.പി സി സി ജന. സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്ത കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രമുഖ എഴുത്തുകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു

നിർഭയനും നിസ്വാർഥനുമായ കോൺഗ്രസ്സ് നേതാവായിരുന്നു പി.ആർ. എന്നും പുതിയ രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും സിവി രാജൻ പെരിങ്ങാടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതു പ്രവർത്തനത്തിൽ എന്നും ആദർശുദ്ധി നിർബന്ധമാണന്ന വാശിയുള്ള പി.ആറിൻ്റെ നിർബന്ധം അദ്ദേഹത്തിന് വ്യക്തിപരമായി വലിയ നഷ്ടം ഉണ്ടാക്കിയങ്കിലും തൻ്റെ പ്രസ്ഥാനത്തിന് ഒരു ക്ഷീണവും ഉണ്ടാക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല എന്നതും അദ്ദേഹത്തിൻ്റെ മഹത്വത്തിൻ്റെ വലുപ്പം വർദ്ധിപ്പിക്കുന്നു

80 വയസ്സ് പൂർത്തിയായ തലശ്ശേരിയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകൻ പ്രൊഫ ഏ.പി സുബൈറിന് റവ. ഫാദർ ഡോക്ടർ ജി.എസ് . പ്രാൻസിസ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു .റവ. ഫാദർ ജി.എസ് പ്രാൻസിസ് ,പ്രൊഫ ദാസൻ പുത്തലത്ത്, പ്രൊഫ ഏ.പി. സുബൈർ, എം.വി സതീശൻ,ഷീബാ ‘ലിയോൺ, ഏകെ. ഇബ്രാഹിം ‘കെ.പി.രൻജിത്ത് കുമാർ, സുരേന്ദ്രൻ കൂവക്കാട് , പി ഇമ്രാൻ. , കെ.പി. ജയരാജൻ, സുബൈർ കെട്ടിനകം തുടങ്ങിയവർ പ്രസംഗിച്ചു

വി കെ വി റഹീം സ്വാഗതവും, തച്ചോളി അനിൽ നന്ദിയും പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *