January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • 2.83 കോടി വോട്ടർമാർ; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി

2.83 കോടി വോട്ടർമാർ; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി

By on September 3, 2025 0 82 Views
Share

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. 276 ട്രാൻസ് ജെൻഡർ വോട്ടർമാരും 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാരുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 6,55,553 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർ പട്ടിക തയാറാക്കിയിട്ടുള്ളത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.

4 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറു കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും വാർഡ് അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വെവ്വേറെ വോട്ടർ പട്ടികയാണു തയാറാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *