January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ജനകീയ സിനിമക്കായി ആക്രി ശേഖരിച്ച് കുട്ടികൾ

ജനകീയ സിനിമക്കായി ആക്രി ശേഖരിച്ച് കുട്ടികൾ

By on September 17, 2025 0 81 Views
Share

പിണറായി സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ജനകീയ സിനിമയ്ക്ക് വേണ്ടി വായനശാല പരിധിയിലെ മുഴുവൻ വീടുകളിലും കയറി പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി അതിലൂടെ ലഭിക്കുന്ന കാശ് സിനിമ നിർമാണത്തിന് നൽകാൻ ഒരുങ്ങുകയാണ്ബാലവേദി പ്രവർത്തകർ. കേരളത്തിൽ ആദ്യമായാണ് ഒരു വായനശാല ജനകീയ സിനിമ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

ധ്യാൻ ഷാൻ, യദുനന്ദ്.വി.കെ,ദിയാന,സങ്കീർത്ത്, ശിവകീർത്ത്, നിവേദ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി. ടി.ദീപേഷ് സംവിധാനം ചെയ്യുന്ന സുദീപ്തം എന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 20 മുതൽ 30 വരെ നടക്കും. സ്വിച്ച് ഓൺ കർമ്മം 20 ന് രാത്രി 7 മണിക്ക് വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം.വിജിൻ MLA നിർവ്വഹിക്കും

Leave a comment

Your email address will not be published. Required fields are marked *