January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സദസ്)

ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സദസ്)

By on October 19, 2025 0 43 Views
Share

സർക്കാരും ജനങ്ങളും ചേരുമ്പോൾ വികസനം സാധ്യമാകുന്നു: അഡ്വ. എ.എൻ. ഷംസീർ

ന്യൂമാഹി: സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു അധ്യക്ഷയായി. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ സജീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു.

പഞ്ചായത്തിലെ ആറ് ലൈഫ് ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും സ്പീക്കർ നിർവഹിച്ചു. പെരിങ്ങാടി ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നൽകിയ കൈത്താങ്ങ് സംഘടനയെ സ്പീക്കർ ആദരിച്ചു.

മലയാള കലാഗ്രാമത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൻ രജിത പ്രദീപ്, കെ.ഡി മഞ്ജുഷ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ് ഷർമിള, മാണിക്കോത്ത് മഗേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം രഘൂത്തമൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം അനിൽകുമാർ, കെ ജയപ്രകാശൻ, കണ്ട്യൻ സുരേഷ് ബാബു, പി.പി ബഷീർ, സി.വി രാജൻ പെരിങ്ങാടി, കെ.കെ ബഷീർ, അഡ്വ. ടി അശോക് കുമാർ, ടി സുധ എന്നിവർ പങ്കെടുത്തു.
……………………….
നിർദേശങ്ങളുമായി ഓപ്പൺ ഫോറം

കൂടുതൽ വികസിതമായ ന്യൂമാഹി എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങൾ അവതരിപ്പിച്ച നിർദേശങ്ങളും ആശയങ്ങളുമായി ഗ്രാമപഞ്ചായത്തിന്റെ വികസനസദസ്സ് ഓപ്പൺ ഫോറം സജീവമായി. പൊതുശ്മശാനം നിർമിക്കണം, സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത ഒൻപത് അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കണം, കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പൂർവസ്ഥിതിയിലാക്കുക, ഹരിത കർമ സേനാംഗങ്ങളുടെ വേതനം വർധിപ്പിക്കുക തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വികസന സദസ്സിൽ ചർച്ചയായി.

Leave a comment

Your email address will not be published. Required fields are marked *