January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഓപ്പറേഷൻ ഗ്രീൻ സ്വീപ്പ് കോഴിക്കോട് ജില്ലയിൽ 105000/- രൂപ പിഴ ചുമത്തി, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 27/11/2025 ന്

ഓപ്പറേഷൻ ഗ്രീൻ സ്വീപ്പ് കോഴിക്കോട് ജില്ലയിൽ 105000/- രൂപ പിഴ ചുമത്തി, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 27/11/2025 ന്

By on November 27, 2025 0 66 Views
Share

കോഴിക്കോട് :-തദ്ദേശസ്വയംഭരണവകുപ്പ് 2025 ലെ ഇലക്ഷനിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം പിവിസി, ഫ്ലക്സ് ,പോളി നൈലോൺ,കൊറിയൻ ക്ലോത്ത് ,പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള തുണി , പ്ലാസ്റ്റിക് ,പിവിസി അടങ്ങിയ പ്രചരണ സാമഗ്രികൾ പ്രചരണത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല.ഇക്കാര്യം ഉറപ്പു വരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രസ്സുകളിൽ നടത്തിയ പരിശോധനയിൽ 1,05,000/- രൂപ പിഴ ചുമത്തി. ഐവിഓ സ്ക്വാഡിന്റെ ഒരു ടൺ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തതിന്റെ പുറമെയാണിത്.

നിരോധിത വസ്തുക്കൾ കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടി തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി HANDS ON പരിശീലനം 27-11-2025 ന് നടത്താൻ ജില്ലാ തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.സ്ക്വാഡ് പ്രവർത്തനം സംബന്ധിച്ച് ജോയിന്റ് ഡയറക്ടർ പ്രസാദ് പി.ടി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു, യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ഇ.ടി രാകേഷ് KAS, ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ.എൻ അഭിലാഷ്, ടി ഷാഹുൽ ഹമീദ്, പി.ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *