January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെ; വികസന കാഴ്ചപ്പാടാണ് ലക്ഷ്യം, രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെ; വികസന കാഴ്ചപ്പാടാണ് ലക്ഷ്യം, രാജീവ് ചന്ദ്രശേഖർ

By on January 8, 2026 0 67 Views
Share

chandrasekhar

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2026 നാടിൻറെ ഭാവിക്ക് വേണ്ടി ഉള്ളതാകട്ടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നു വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യമെന്നും
പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 11 ന് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തും. 140 സീറ്റിൽ NDA മത്സരിക്കും. സ്ഥാനാർഥി പട്ടിക പാർലമെൻററി പാർട്ടി പ്രഖ്യാപിക്കും. ഈ മാസം ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും വിശ്വാസം സംരക്ഷിക്കപ്പെടണം. മുസ്ലിം ലീഗ്, ജമാഅത്തെ നേതാക്കൾ വികസനം ചെയ്യാൻ ആഗ്രഹിക്കുന്ന ബിജെപിയെ തോൽപ്പിക്കണം എന്നാണ് പറയുന്നത്. ഈ ഇടപെടൽ ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ അന്തർധാര ഉണ്ട് അത് ചർച്ച ചെയ്യണം. ബംഗ്ലാദേശിൽ എന്ത് ചെയ്യുന്നു എന്ത് നടക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ജമാഅത്തെ ഇസ്ലാമി നാടിൻറെ രാഷ്ട്രീയം തീരുമാനിക്കാൻ തുടങ്ങിയാൽ അത് എന്താകും. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.അതേസമയം, ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തി ഇല്ലെന്നും കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, ഇങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *