തെരുവിലെ ബാല്യം കവിതക്ക് സാഹിത്യ പുരസ്കാരം
ന്യൂമാഹി : തിരുവനന്തപുരം ഹസ്‌ക്കേ ഫൗണ്ടേഷന്റെ 2025-ലെ സാഹിത്യ പുരസ്‌കാരത്തിന് യുവ കവയത്രി സുഗത ബാലകൃഷ്ണന്റെ ‘തെരുവിന്റെ ബാല്യം’ എന്ന കവിത തിരഞ്ഞെടുത്തു. കൊട്ടാരക്കര കലസാഹിത്യ സംഘവും ഹസ്‌ക്കേ ബുക്‌സും ചേർന്നു പുറത്തിറക്കിയ ‘മുഖം ഉടലിനോട് പറയുന്നത്’ എന്ന കവിതാ സമാഹാരത്തിലാണ് കവിത ഉൾപ്പെടുത്തിയിരുന്നത്. മന്ത്രി ചിഞ്ചു റാണിയിൽ നിന്നും സുഗത ബാലകൃഷ്ണൻ പുസ്കാരവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. തലശ്ശേരി പുന്നോൽ സ്വദേശിനിയാണ്. ഭർത്താവ്: കെ.കെ.ബാലകൃഷ്ണൻ. മക്കൾ : എം.കെ.സൗരഭ്, എം.കെ. സാരംഗ്.
Read More