March 3, 2026
  • March 3, 2026
Breaking News

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

by on September 13, 2025 0

രാജ്യവ്യാപകമായി വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു. കഴിഞ്ഞമാസം ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യയ സുപ്രിംകോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ഹര്‍ജിയില്‍ സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്...

Read More

മൂന്നാറിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു

by on September 12, 2025 0

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിക്കുകയും ഇതിന്റെ ഭാഗമായി വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാർക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

Read More

“പ്രവേശനോത്സവം” 11-9-2025 തീയ്യതി രാവിലെ 11.00 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ (തളിപ്പറമ്പ പോലീസ് സ്റ്റേഷന് സമീപം) വെച്ചു നടത്തി

by on September 12, 2025 0

കണ്ണൂർ റൂറൽ ജില്ലയിൽ ഹോപ്പ് പ്രൊജക്ടിന്‍റെ ഭാഗമായി 2025- 26 വർഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നീ വിഭാഗങ്ങളിലെ വിജയിക്കാൻ കഴിയാത്തതോ വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോ ആയ വിദ്യാർത്ഥികളെ കണ്ടെത്തി, അവർക്കുള്ള തുടര്‍പഠനം ആരംഭിക്കുന്നതിനായി “പ്രവേശനോത്സവം” 11-9-2025 തീയ്യതി രാവിലെ 11.00 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ (തളിപ്പറമ്പ പോലീസ് സ്റ്റേഷന് സമീപം) വെച്ചു നടത്തി. ആയതിന്‍റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തളിപ്പറമ്പ ഡി വൈ എസ് പി കെ.ഇ. പ്രേമചന്ദ്രൻ നിർവഹിച്ചു....

Read More

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം; പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം

by on September 12, 2025 0

ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ശിവസേന ഉദ്ദവ് വിഭാഗം. ഞായറാഴ്ച വൻ പ്രതിഷേധ പരിപാടികൾ. നരേന്ദ്രമോദിക്ക് സിന്ദൂരം അയക്കുമെന്ന് വനിതാ വിഭാഗം. “എന്റെ സിന്ദൂരം; എന്റെ രാജ്യം” എന്ന പേരിലാണ് പ്രതിഷേധ പരിപാടി. സിന്ദൂർ രക്ഷാ അഭിയാൻ റാലിയും മുംബൈയിൽ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ വിഭാഗം സിന്ദൂരം അയക്കാനും തീരുമാനം. കേന്ദ്രസർക്കാർ രാജ്യത്തെ വഞ്ചിച്ചെന്ന് ആദിത്യ താക്കറെ വിമർശിച്ചു. ബിസിസിഐ നടപടി മനുഷ്യത്വവിരുദ്ധവും രാജ്യവിരുദ്ധവുമെന്നും ആദിത്യ പറഞ്ഞു. ഞായറാഴ്ച ദുബായിൽ...

Read More

വിരലുകൾ ബ്രഷുകളായി….. വർണപ്രപഞ്ചം തീർത്ത് നാട്ടുവര

by on September 12, 2025 0

പിണറായി: പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടെആഴ്ചയിൽ ഒരു നാട്ടുവർത്താനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാട്ടുവരയിൽ വയോജനങ്ങൾ സ്വന്തം കൈവിരലുകൾ ഉപയോഗിച്ച് വർണ്ണചിത്രങ്ങൾ വരച്ചു. പ്രശസ്ത ചിത്രകാരൻ കെ.കെ. സനൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.80 വയസ്സ് കഴിഞ്ഞവർ അടക്കം 40 ൽപരം വയോജനങ്ങൾ. വിറയാർന്ന കൈകൾ കൊണ്ട് വായനശാല ചുമരിൽ ഓരോരുത്തർക്കും ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു.ഈ നാട്ടുവര കുറച്ചുനേരത്തേക്കെങ്കിലും അവരുടെ കുട്ടിക്കാലത്തേക്കുള്ളഒരു തിരിച്ചു പോക്കായി മാറി.ചിത്രരചനയെ കുറിച്ചും വർണ്ണങ്ങളുടെ ലോകം വയോജനങ്ങളെ എങ്ങനെ പ്രതീക്ഷകളുടെ ലോകത്തേക്ക്...

Read More

5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കി, ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളത്തിൽ യാഥാർത്ഥ്യമാക്കി; മുഖ്യമന്ത്രി

by on September 12, 2025 0

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളം യാഥാര്‍ത്ഥ്യമാക്കി. മൈക്രൊ ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ഏറ്റെടുത്തുവെന്നും 5 ലക്ഷത്തോളം വീടുകള്‍ ലൈഫ് മിഷന്‍ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സര്‍ക്കാര്‍ നഗരവല്‍ക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണ്. പുതിയ സാമ്പത്തിക കാഴ്ചപ്പാടും തൊഴില്‍ ക്ഷേമവുമെല്ലാം അര്‍ബന്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ...

Read More

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന; ബിയർ കുടിക്കാനുള്ള പ്രായം കുറയ്ക്കും

by on September 12, 2025 0

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ കുടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഇതിനകം 21 ആയി നിശ്ചയിച്ചിട്ടുണ്ട്.മാത്രമല്ല തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ബീവറേജ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കാനും വൃത്തിയുള്ള രീതിയിൽ പുതുതായി നിർമിക്കാനും...

Read More

‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു’; ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക

by on September 12, 2025 0

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. 50 ശതമാനത്തിനും 100 ശതമാനത്തിനുമിടയില്‍ തീരുവ ചുമത്താനാണ് നിര്‍ദ്ദേശമെന്ന് സൂചന. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍...

Read More

‘കനൽ’ യൂട്യൂബിലല്ല നേതാക്കളുടെ മനസിലാണ് വേണ്ടത്, CPI സമ്മേളനത്തിൽ വിമർശനവും പരിഹാസവും

by on September 11, 2025 0

സിപിഐ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി യൂട്യൂബ് ചാനലായ ‘കനലി’നെതിരെ രൂക്ഷമായ വിമർശനം. എറണാകുളത്തുനിന്നുള്ള പ്രതിനിധിയായ അയൂബ് ഖാനാണ് വിമർശനം ഉന്നയിച്ചത്. ‘കനൽ’ യൂട്യൂബിൽ അല്ല, മറിച്ച് നേതാക്കളുടെ മനസ്സിലാണ് ഉണ്ടാവേണ്ടതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മനസ്സിൽ കനലില്ലെങ്കിൽ പാർട്ടിയെ വാർദ്ധക്യം ബാധിക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം വിരസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പ്രവർത്തകരും നിരാശരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐയുടെ പേര് പോലും പറയാതെയാണ് പ്രസംഗിച്ചതെന്ന് പ്രതിനിധികൾ...

Read More

മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ

by on September 11, 2025 0

2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ‘ലോക ചാപ്റ്റർ 1’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി നടി കല്യാണി പ്രിയദർശൻ സ്വന്തമാക്കി. 2025-ൽ 200 കോടി ക്ലബ്ബിൽ...

Read More