July 16, 2026
  • July 16, 2026
Breaking News

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

by on September 20, 2025 0

ചെന്നൈ:ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാർഡ് ജേതാവായ മോഹൻലാൽ. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേർന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവൺമെന്റിനോടും നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകർക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമായി...

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

by on September 20, 2025 0

സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ താമസ സ്ഥലത്ത് മരിച്ച...

Read More

എമ്പുരാനെ കടത്തിവെട്ടി ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘ലോക ചാപ്റ്റർ 1 : ചന്ദ്ര”

by on September 20, 2025 0

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ആഗോള ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുന്നു. 265 കോടി രൂപയുടെ റെക്കോർഡുമായി മലയാള സിനിമയെ ആഗോള തലത്തിൽ അടയാളപ്പെടുത്തിയ മോഹൻലാൽ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡ് മറികടന്നാണ് ‘ലോക’ മുന്നേറിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി ഈ ചിത്രം മാറിയെന്ന് നിർമ്മാതാക്കളായ വേഫെറർ ഫിലിംസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു ഫീമെയിൽ സെൻട്രിക് ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും...

Read More

ചിറക്കരയിൽ കുത്തിയിരിപ്പ് സമരം നടത്തി

by on September 20, 2025 0

തലശേരി_ നഗരസഭ പ്രദേശത്തെ റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ കൗൺസിൽ യോഗം തടസപ്പെട്ടുത്തേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ പ്രസ്താവിച്ചു.റോഡ് റിപ്പേർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളി യൂണിനൻ (ഐ.എൻ.ടി.യു.സി) ചിറക്കരയിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ – നഗരം മോടിപിടിപ്പിക്കുകയാണെന്ന വ്യാജേനകോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജനാർദ്ദനൻ കുറ്റപ്പെടുത്തി. എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു.നഗരസഭാ കൗൺസിലർ എൻ.മോഹനൻ – മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.രമേശൻ – കെ.രാമചന്ദ്രൻ -എൻ.അജിത്ത് കുമാർ-...

Read More

മകളെ ലൈംഗികമായി ചൂഷണം ചെയ്തു; കൊല്ലത്ത് പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

by on September 20, 2025 0

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ് വിധിച്ച് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് 17 വര്‍ഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം കഠിനതടവും അര...

Read More

ഗാസയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍; ഹമാസ് കമാന്‍ഡറെ വധിച്ച് ഐഡിഎഫ്

by on September 20, 2025 0

ഗാസ: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിക്കുന്നത്. ഇതിനിടെ, ഗാസയില്‍ ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 147...

Read More

വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-യുഎസ്; ഉന്നതതല ചർച്ചകൾക്ക് അടുത്തയാഴ്ച വാഷിംഗ്ടൺ വേദിയാകും

by on September 20, 2025 0

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി (യുഎസ്ടിആർ) ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങൾ നീക്കുന്നതിനും...

Read More

‘ഇ-ആധാർ ആപ്പ്’ വരുന്നു; വീട്ടിലിരുന്ന് തന്നെ ഇനി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം

by on September 20, 2025 0

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും. പുതിയ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഫേസ്...

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

by on September 19, 2025 0

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ് പരാതി നല്‍കിയത്. ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം...

Read More

‘പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണം നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്’: കെ കെ ശൈലജ

by on September 19, 2025 0

സിപിഐഎം നേതാവ് കെ ജെ ഷൈനിതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. കെജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ ദിവസങ്ങളായി സൈബറിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അപകടകരവും ആ...

Read More