March 3, 2026
  • March 3, 2026
Breaking News

‘രാഹുൽ മാങ്കൂട്ടത്തിൽ മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായി’; കോൺഗ്രസിൽ ഉൾപ്പോര്

by on September 11, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസിൽ ഉൾപ്പോര്. രാഹുൽ മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവായ യുവതി ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ അടക്കം സൈബർ ആക്രമണം രൂക്ഷമാണ്. രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും എതിരെ മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. ആദ്യ ഘട്ടത്തിൽ ഗൂഢാലോചനയെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും ക്രൈം ബ്രാഞ്ച്...

Read More

‘ഇസ്രയേലിൻ്റേത് ഭരണകൂട ഭീകരത, ഞങ്ങളെ വഞ്ചിച്ചു’; നെതന്യാഹുവിനെതിരെ അതിരൂക്ഷവിമർശനം തുടർന്ന് ഖത്തർ

by on September 11, 2025 0

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ വിമർശനം. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അൽ-താനി വിമർശിച്ചു. ദോഹയിൽ ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. ഇസ്രയേൽ നടപടിയിൽ എത്രമാത്രം രോഷാകുലരാണെന്ന് പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ പരിഷ്കൃതരായ ആളുകളോടാണ് ഇടപെടുന്നതെന്ന് ഞങ്ങൾ കരുതി, പക്ഷേ ഇസ്രയേലിൻ്റെ പ്രവൃത്തി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല....

Read More

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരുക്ക്

by on September 11, 2025 0

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് യെമനിലും ആക്രമണം നടത്തിയത്. (Israel strikes Yemen again, 35 people killed) ഹൂതി കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ വാദമെങ്കിലും റെസിഡന്‍ഷ്യല്‍ ഏരികളില്‍ ആക്രമണം നടന്നതായും സാധാരണക്കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായും യെമന്‍ ഭരണകൂടം ആരോപണം...

Read More

മെമ്പർഷിപ്പ് വിതരണോദ്ഘാടനം

by on September 10, 2025 0

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ടും സമിതി സ്ഥാപക നേതാവുമായ കെ കെ സഹദേവൻ എ വി ട്രേഡേഴ്സ് ഉടമ ജിതേഷിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു സമിതി ഏരിയ സെക്രട്ടറി സിപിഎം നൗഫൽ സമിതി തലശ്ശേരി ടൗൺ മേഖലാ പ്രസിഡണ്ട് ഇല്യാസ് ചാത്താടി ഏരിയ കമ്മിറ്റി അംഗങ്ങളായ വിലാസൻ ഷംസുദ്ദീൻ തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് നൗഫൽ ഫ്ലോറ ഫാറൂഖ് സുജേഷ്...

Read More

കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.

by on September 10, 2025 0

കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു.   ചാലക്കര : മാഹിയിലെ പ്രമുഖതറവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം . ചാലക്കര പി.എം. ഉസ്മാൻ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ചു. ഡോ ഭാസ്ക്കരൻ കാരായി ഉദ്ഘടനം ചെയ്തു കെ.പി.ശ്രീധരൻ അധ്യക്ഷതവഹിച്ചു. മാഹി പൊലീസ് സി ഐ പി എ അനിൽകുമാർ മുഖ്യ ഭാഷണം നടത്തി. ചാലക്കര പുരുഷു, കെ പി ലക്ഷ്മണൻ , കെ പി രമേശൻ, ടി ശശികുമാർ സംസാരിച്ചു. മുതിർന്ന...

Read More

മദ്യലഹരിയിലുണ്ടായ തര്‍ക്കം; തൃശൂരില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു

by on September 10, 2025 0

  തൃ ശൂർ: തൃശൂരില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മദ്യലഹരിയില്‍ എത്തിയ മകനുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തൃശൂർ കൊരട്ടിയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകൻതന്നെയാണ് ജോയി രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തില്‍...

Read More

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്ബോള്‍ ‘ബഹു.’ ചേര്‍ക്കണം.സര്‍ക്കുലര്‍ പുറത്തിറങ്ങി

by on September 10, 2025 0

  തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളില്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും മറുപടി നല്‍കുമ്ബോള്‍ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണല്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച്‌ പുതിയ സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളില്‍ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം.   സർക്കാർ സേവനങ്ങളില്‍ പരാതി നല്‍കുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് ‘ബഹു’ എന്ന് ചേർക്കണം മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികള്‍ക്കും...

Read More

റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തില്‍ വിടും

by on September 10, 2025 0

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തില്‍ വിടും. തുടർച്ചയായ രണ്ടാം ദിവസമാണ് വേടന്‍ ചോദ്യം ചെയ്യലിന് പൊലീസിനു മുന്നില്‍ ഹാജരായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒ യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വേടനെ വിട്ടയയ്ക്കും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാല്‍, ഉഭയ...

Read More

പി കെ ഫിറോസിനെതിരെയുള്ള ആരോപണം; മറുപടി ഇല്ലാതെ ഉത്തരംമുട്ടി യൂത്ത് ലീഗ് ദേശീയ നേതൃത്വം

by on September 10, 2025 0

പി കെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളില്‍ മറുപടിയില്ലാതെ യൂത്ത് ലീഗ് ദേശീയ നേതൃത്വം. ആരോപണങ്ങള്‍ക്കുള്ള മറുപടി പി കെ ഫിറോസ് നല്‍കും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.   അതേസമയം പി കെ ഫിറോസ് കള്ളപ്പണ ഇടപാടുകാരനാണെന്നും ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഡോ കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. റിവേഴ്‌സ് ഹവാലയാണ് നടത്തുന്നത് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഫിറോസുമായി ബന്ധമുള്ള ആളുകള്‍ തന്നെയാണ് വിവരം നല്‍കുന്നതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി. നേരത്തെ ഫോണ്‍...

Read More

വൈഫ് ഇൻ ചാര്‍ജ് അധിക്ഷേപ പരാമര്‍ശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

by on September 10, 2025 0

വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം നടത്തിയ ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന പ്രസ്ഥാനം അല്ല സമസ്ത എന്നും ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ല എന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ നയം ഇതല്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു പരാമർശം നടത്തി എന്നതിനെക്കുറിച്ച്‌ നദ്‌വിയോട് തന്നെ ചോദിക്കണമെന്നും സമസ്ത ആ വിഷയം ചർച്ച ചെയ്യേണ്ട...

Read More