March 3, 2026
  • March 3, 2026
Breaking News

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രിംകോടതി ഉത്തരവ്

by on September 8, 2025 0

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൻറെതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നിർദ്ദേശം നൽകി....

Read More

ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു; ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്

by on September 8, 2025 0

തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ നവജാത ശിശു മരിച്ചു. ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പോകാൻ പലതവണ പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ അജേഷ്കുമാർ  പ്രതികരിച്ചു. കർത്താവ് രക്ഷിക്കുമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജോൺസൺ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാർ...

Read More

ഒ.ആബുവിൻ്റെ ഗാനം മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ

by on September 8, 2025 0

തലശ്ശേരി: ഒ.ആബു സാഹിബ് രചിച്ച് പി.കെ.ആബൂട്ടി സംഗീതം നല്കി എരഞ്ഞോളി മൂസ പാടിയ ‘ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല.. ‘ എന്ന പ്രശസ്തമായ ഗാനം, രചനയും സംഗീതവും മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തതായി ആരോപണം. ഒരു വർഷമായി ഈ ഗാനം ഒരു പെൺകുട്ടി പാടിയത് ഒരു ലക്ഷത്തി എഴുപതിനായിരത്തിന്നടുത്ത് പേർ കണ്ടു. ഒ.ആബുവിൻ്റെ പേരമകൻ ഫനാസ് തലശ്ശേരിയാണ് ഇത് കണ്ടു പിടിച്ച് മാപ്പിള കലാകേന്ദ്രം ഭാരവാഹികളായ പ്രൊഫ.എ.പി.സുബൈർ, ഉസ്മാൻ വടക്കുമ്പാട് എന്നിവർക്ക് വിവരം നല്കിയത്. ഫനാസ്...

Read More

ടി സിദ്ദിഖിന് ഇരട്ട വോട്ട് ?; പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം, രേഖകൾ പുറത്തുവിട്ട് സിപിഐഎം

by on September 8, 2025 0

കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് കെ റഫീഖ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകൾ പുറത്ത് വിട്ടു. വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ള കാര്യമാണ് ഇപ്പോൾ ചെയ്തത്. ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും വിമർശനം. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ടി...

Read More

മുൻ SFI ജില്ലാ സെക്രട്ടറിയെ മർദിച്ച സംഭവം; CI മധു ബാബു സ്ഥിരം കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥൻ; അന്വേഷണ റിപ്പോർട്ട് പുറത്ത്

by on September 8, 2025 0

എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തിൽ കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്. മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനെന്നും ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് റിപ്പോർട്ട്. പത്തനംതിട്ട മുൻ എസ് പി ഹരിശങ്കർ ആണ് റിപ്പോർട്ട് നൽകിയത്. 2016 ലാണ് പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് കോന്നി എസ്എച്ച്ഒ ആയിരുന്ന മധു ബാബുവിനെതിരെ...

Read More

തിരു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്; യുവതിയുടെ നെഞ്ചിൽ കുരുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധ്യത തേടി ആരോഗ്യ വകുപ്പ്

by on September 8, 2025 0

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് ഉടൻ യോഗം ചേരും. ബുധനാഴ്ച ചേരുന്ന അന്തിമയോഗത്തിനുശേഷം ആയിരിക്കും തുടർ തീരുമാനം. സർജറിയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് തേടുന്നത്. ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധർ അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും. ശസ്ത്രക്രിയക്ക് ശ്രീചിത്ര മെഡിക്കൽ...

Read More

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ

by on September 8, 2025 0

അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു. 1967ൽ യുനെസ്കോയാണ് ഈ ദിനാചരണം ആരംഭിച്ചത്. വ്യക്തികളുടെയും സമൂഹത്തിൻ്റെയും വികസനത്തിന് സാക്ഷരത അത്യന്താപേക്ഷിതമാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തിയുടെ മൗലികാവകാശമാണ് സാക്ഷരത. ഇത് മറ്റ് മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അടിസ്ഥാന ഘടകമാണ്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെല്ലാം സാക്ഷരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷരതയില്ലാത്ത ഒരു...

Read More

100 മുതിർന്നവർക്ക് ഓണം കോടി നൽകി

by on September 8, 2025 0

യുവധാര & ഫീനിക്സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി വാർഡിലെ മുതിർന്നവരായിട്ടുള്ള നുറോളം പേർക്ക് ഓണക്കോടി വിതരണം ചതയ ദിനത്തിൽ സർവ്വമത വിഭാഗങ്ങൾക്കും ഇന്ന് 7/09/2025 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ശ്രീ പി ശശി ( മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി) വിതരണ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീ കാത്താണ്ടി റസാഖ്, ശ്രീ വാഴയിൽ വാസു,ശ്രീ സുനിൽ കുമാർ ജി, ശ്രീ സംനേഷ് കെ വി, വാർഡ് കൗൺസിലർ എ ടി ഫിൽഷാദ് എന്നിവർ പങ്കെടുത്തു

Read More

ബല്‍റാമിനെ എവിടെനിന്നും പുറത്താക്കിയിട്ടില്ല,സുധാകരന് വിമര്‍ശിക്കാം, പക്ഷേ….’; അതൃപ്തിയോടെ സതീശൻ

by on September 7, 2025 0

തിരുവനന്തപുരം: വി.ടി.ബല്‍റാമിനെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയർമാൻസ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും സതീശൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു....

Read More

ഉറങ്ങുമ്ബോള്‍ നമ്മളറിയില്ല..! മാരകമായ ‘ചുംബന പ്രാണി’ ഇതുവരെ ബാധിച്ചത് ഒരു ലക്ഷത്തിലധികം പേരെ, അതെന്താണ്, എങ്ങനെ ജീവൻ രക്ഷിക്കാം’?

by on September 7, 2025 0

മാരകമായ ഒരു പരാദരോഗത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ . ‘ചാഗാസ് രോഗം’ എന്നറിയപ്പെടുന്ന ഈ അസുഖം, സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് കണക്കുകള്‍. ട്രയാറ്റോമൈൻ ബഗ് എന്നറിയപ്പെടുന്ന, അപകടകാരിയായ “കിസ്സിംഗ് ബഗ്” പരത്തുന്ന ട്രൈപനോസോമ ക്രൂസി എന്ന പരാദമാണ് ഈ രോഗത്തിന് കാരണം.   ലാറ്റിൻ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഈ രോഗം, ഇപ്പോള്‍ കാലിഫോർണിയയിലും വ്യാപകമാകുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന പ്രധാന കാര്യം. ലോസ് ഏഞ്ചല്‍സിലെ ഗ്രിഫിത്ത് പാർക്ക് പോലുള്ള...

Read More