March 3, 2026
  • March 3, 2026
Breaking News

ന്യൂ മാഹി ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

by on September 3, 2025 0

പെരിങ്ങാടി മങ്ങാട് നിർമ്മിക്കുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 93.20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരിങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈത്താങ്ങ് പെരിങ്ങാടി സംഘടനയുടെ പ്രഥമ ചെയർമാനും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ മുൻ ഭരണസമിതി അംഗവുമായരുന്ന അന്തരിച്ച എസ്.കെ. മുഹമ്മദ് സ്മരണാർത്ഥം ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടി പഞ്ചായത്തിന് വിട്ടു നൽകിയ ഭൂമിയിലാണ്...

Read More

ഓണം ബോണസ് വിതരണം ചെയ്തു

by on September 3, 2025 0

ന്യൂമാഹി: ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള 2025 വർഷത്തെ ഓണം ബോണസ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ടി.എ. ഷർമിള അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അനിൽകുമാർ പ്രസംഗിച്ചു. ഹരിത കർമ്മസേന കൺസോർഷ്യം വിഹിതത്തിൽ നിന്നും പതിനഞ്ചായിരം രൂപയും സർക്കാർ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് വിഹിതമായി 1250 രൂപയുമാണ് ഈ വർഷം ബോണസായി ഹരിത കർമ്മ സേനകൾക്കും അനുവദിച്ചത്.

Read More

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ

by on September 3, 2025 0

ന്യൂമാഹി ഗ്രാമപഞ്ചായത്ത് ജലമാണ് ജീവൻ ക്യാമ്പയിനിൻ്റെ ഭാഗമായി അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പരിമഠം ബീച്ച് പൊതുകിണർ ശുചീകരിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ നിർവഹിച്ചു വാർഡ് മെമ്പർ കെ. വത്സല സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. ശർമിള അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഷീദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലസിത എന്നിവർ സംസാരിച്ചു.

Read More

‘GST കൗൺസിൽ യോഗം നിർണായകം; എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്’; മന്ത്രി കെ എൻ ബാലഗോപാൽ

by on September 3, 2025 0

ജിഎസ്ടി കൗൺസിൽ യോഗം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ധനം ആഗമ മാർഗത്തിൽ വലിയ വ്യത്യാസം വരുന്നു. ആ നഷ്ടം നികത്തപ്പെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശങ്കയ്ക്ക് പ്രതിപക്ഷ ഭരണപക്ഷ സംസ്ഥാനങ്ങൾ എന്ന വ്യത്യാസമില്ല. ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. അത് വലിയ നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത് സംബന്ധിച്ച് ഇതുവരെയും യാതൊരു പഠനവും...

Read More

2.83 കോടി വോട്ടർമാർ; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി

by on September 3, 2025 0

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയായി. രണ്ട് കോടി 83 ലക്ഷം പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. 276 ട്രാൻസ് ജെൻഡർ വോട്ടർമാരും 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാരുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 6,55,553 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർ പട്ടിക തയാറാക്കിയിട്ടുള്ളത്. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ 29,81,310...

Read More

ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

by on September 2, 2025 0

സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. കൻ്റോൺമെൻ്റ് ഹൗസിൽ എത്തി കത്ത് നൽകി .വി ഡി സതീശൻ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഫോണിലൂടെ ക്ഷണം അറിയിച്ചു. അതേസമയം ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമർശനങ്ങളും കടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമർശനവുമായി പന്തളം...

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം’; രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

by on September 2, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. രാഹുലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല. കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് കേസടുത്തല്ലോ? സത്യം പുറത്തു വരട്ടെ. രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഇനി മറുപടി പറയേണ്ടതില്ല. കുറിയേടത്ത് ധാത്രി കുട്ടിയുടെ സ്മാർത്ത വിചാരം ആണ് ഇപ്പോൾ നടക്കുന്നത്. എല്ലാവർക്കും ചെയ്ത പാപങ്ങളിൽ പങ്കുണ്ട്. നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി...

Read More

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം റീജേഷ് രാജൻ മാഹിക്ക്

by on September 2, 2025 0

മാഹി : സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രവർത്തനത്തിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് മാഹി എക്സൽ പബ്ലിക് സ്കൂൾ അധ്യാപകൻ റീജേഷ് രാജൻ അർഹനായി. സെപ്റ്റംബർ 12 ന് തിരുവനന്തപുരം കാവഡിയാർ ഉള്ള ഭാരത് സേവക് സമാജ് സത്ഭാവന ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും

Read More

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

by on September 2, 2025 0

കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിന്‍ഡിക്കേറ്റ് യോഗശേഷം മിനി കാപ്പന്‍ ചുമതലയൊഴിയും. കാര്യവട്ടം ക്യാംപസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും. ഇന്നുചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മിനി കാപ്പന്‍ പങ്കെടുത്തതിനെതിരെ മിനി കാപ്പന്‍ പ്രതിഷേധിച്ചിരുന്നു. (Mini Kappan transferred from the post of Registrar-in-Charge of Kerala University) സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍...

Read More

വി സി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ

by on September 2, 2025 0

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന്...

Read More